മലയാള പുരസ്‌കാര വിതരണം ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യുന്നു | photo: special arrangements
മലയാളപുരസ്‌കാര സമിതിയുടെ അഞ്ചാമത്തെയും ആറാമത്തെയും 'മലയാള പുരസ്‌കാരം' വിതരണം ചെയ്തു. മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും ഭാഷാസ്‌നേഹികളെ ആദരിക്കുന്നതിനുമായി 2016 ഓഗസ്റ്റ് 17 -ന് രൂപം നല്‍കിയ ഒരു കൂട്ടായ്മയാണ് മലയാളപുരസ്‌കാര സമിതി.
2021 ഓഗസ്റ്റ് 17 മുതല്‍ 2022 ഓഗസ്റ്റ് 17 വരെയുള്ള കാലയളവില്‍ കല, സാഹിത്യ, സാംസ്‌കാരിക, മാധ്യമ, കാര്‍ഷിക, വൈദ്യ, വ്യവസായ, ഗായിക, നൃത്ത, നാടക, സംഗീത, ചലച്ചിത്ര, പരമ്പര, ഹ്രസ്വചിത്ര കരകൗശല, സാമൂഹ്യസേവന, ജീവകാരുണ്യ പ്രവര്‍ത്തനരംഗങ്ങളില്‍ മികവു പുലര്‍ത്തുകയും മലയാള സംസ്‌കാരത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്നവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.
2023 ജനുവരി 29-ന് എറണാകുളം എം.ജി. റോഡിലെ ടി. പി. രാജീവന്‍ നഗറില്‍ വച്ചാണ് പുരസ്‌കാരം നല്‍കിയത്. മലയാള പുരസ്‌കാര വിതരണം ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്തു.
ആറാമത്തെ മലയാള പുരസ്‌കാരത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഡിജോ ആന്റണി (ജനഗണമന) സ്വന്തമാക്കി. സമഗ്ര സംഭാവന (ബഹുമുഖ പ്രതിഭ - ചലച്ചിത്ര രംഗം) -ശ്രീകുമാരന്‍ തമ്പി, മികച്ച നിര്‍മാതാവ് -ലിസ്റ്റിന്‍ സ്റ്റീഫന്‍ (ജനഗണമന), മികച്ച സഹനടന്‍ -അപ്പുണ്ണി ശശി (പുഴു), മികച്ച സഹനടി - ഷൈലജ പി. അംബു (ഉപചാരപൂര്‍വം ഗുണ്ടജയന്‍), നടനുള്ള പ്രത്യേക പുരസ്‌കാരം - പി.പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്), സംവിധായകനുള്ള പ്രത്യേക പുരസ്‌കാരം - വിഷ്ണു മോഹന്‍ (മേപ്പടിയാന്‍), മികച്ച ഗായകന്‍ - ബിജു നാരായണന്‍ ( ന്നാ താന്‍ കേസ് കൊട് - ദേവദൂതര്‍ പാടി...), മികച്ച ഫിലിം പി.ആര്‍.ഒ -മഞ്ജു ഗോപിനാഥ്, മികച്ച ഫിലിം പി.ആര്‍.ഒ & സ്ട്രാറ്റജിസ്റ്റ് -പ്രതീഷ് ശേഖര്‍, മികച്ച നോവല്‍ - സിബി തോമസ് (കുറ്റസമ്മതം- മാതൃഭൂമി ബുക്‌സ്), മികച്ച കണ്ടന്റ് റൈറ്റര്‍ - അഞ്ജയ് ദാസ് ( മാതൃഭൂമി ഡോട്ട് കോം).

അഞ്ചാമത്തെയും മലയാള പുരസ്‌കാരത്തില്‍ സംവിധായകനുള്ള പ്രത്യേക പുരസ്‌കാരം സന്തോഷ് വിശ്വനാഥന്‍(വണ്‍) സ്വന്തമാക്കി. മികച്ച സഹനടി -ഗായത്രി അരുണ്‍ (വണ്‍), മികച്ച നവാഗത സംവിധായകന്‍ -തരുണ്‍ മൂര്‍ത്തി (ഓപ്പറേഷന്‍ ജാവ), മികച്ച സംഗീത സംവിധായകന്‍ -രാഹുല്‍ രാജ് (ദി പ്രീസ്റ്റ്), മികച്ച ഫിലിം പി.ആര്‍.ഒ -പി. ശിവപ്രസാദ് എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍.
Content Highlights: malayalam puraskaram awards announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..