കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ റിലീസ്  മാറ്റിവെച്ച ഓണം-ബക്രീദ് ചിത്രങ്ങളുടെ പുതിയ റിലീസ് തിയ്യതികള്‍ പ്രഖ്യാപിച്ചു.  സൂപ്പര്‍ സ്റ്റാറുകളുടേതുള്‍പ്പടെ ഏതാണ്ട്  പതിനൊന്നോളം ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിവച്ചിരുന്നത്. ഇതില്‍ ബിഗ് ബജറ്റ് ചിത്രങ്ങളും ഉള്‍പ്പെട്ടിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ടോവിനോ, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളുടെ റിലീസ് തിയ്യതിയാണ് പ്രഖ്യാപിച്ചത്. ഒട്ടുമിക്ക ചിത്രങ്ങളും സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ മോഹന്‍ലാല്‍-നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11 ന് പ്രദര്‍ശനത്തിനെത്തും. 

മറ്റു ചിത്രങ്ങളുടെ റിലീസ് തിയ്യതികള്‍ 

പൃഥ്വിരാജ് -നിര്‍മല്‍ സഹദേവ് ചിത്രം രണം സെപ്റ്റംബര്‍ 6 
ടോവിനോ -ഫെല്ലിനി ചിത്രം തീവണ്ടി സെപ്റ്റംബര്‍ 7 
ബിജുമേനോന്‍- ജിജോ പുന്നൂസ് ചിത്രം പടയോട്ടം, മമ്മൂട്ടി- സേതു ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് സെപ്റ്റംബര്‍ 14 
ഫഹദ് ഫാസില്‍ -അമല്‍ നീരദ് ചിത്രം വരത്തന്‍, കുഞ്ചാക്കോ ബോബിന്‍ ചത്രം മാംഗല്യം തന്തുനാനേന, ജോണി ജോണി എസ് പപ്പാ സെപ്റ്റംബര്‍ 20 
മോഹന്‍ലാല്‍ -രഞ്ജിത്ത് ചിത്രം ഡ്രാമ, പ്രശോബ് വിജയന്‍ ചിത്രം ലില്ലി, വിനയന്‍ ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതി  സെപ്റ്റംബര്‍ 28 

malayalam onam movie releases postponed kerala floods rain havoc onam movies new release date