മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്. റിലീസ് ചെയ്ത് നൂറ് കോടി രൂപ നേടുന്ന ആദ്യ മലയാള ചിത്രം എന്ന ബഹുമതിയാണ് പുലിമുരുകന് സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിനായിരുന്നു ചിത്രത്തിന്റെ റിലീസ്.
കേരളത്തിലെ തിയ്യറ്ററുകളില്‍ നിന്നു മാത്രം 65 കോടി നേടിയ ചിത്രം യു.എ.ഇയില്‍ നിന്ന് മൂന്ന് ദിവസം കൊണ്ട് പതിനഞ്ച് കോടി രൂപ സമ്പാദിച്ചു. ഇതിന് പുറമെ, അമേരിക്ക, യൂറോപ് എന്നിവിടങ്ങളിലും മികച്ച കളക്ഷനാണ് ചിത്രത്തിന്. ഓവര്‍സീസ്, റീമേക്ക്, സാറ്റലൈറ്റ് എന്നിവയില്‍ നിന്ന് പതിനഞ്ച് കോടി രൂപയ്ക്ക് മേല്‍ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും വേഗം അമ്പത് കോടി രൂപ സ്വന്തമാക്കുന്ന ചിത്രമെന്ന ബഹുമതിയും പുലിമുരുകന് സ്വന്തമാക്കിയിരുന്നു. 25 ദിവസം കൊണ്ടാണ് ചിത്രം 56.68 കോടി രൂപ ചിത്രം കളിക്ട് ചെയ്തത്. മോഹന്‍ലാലിന്റെ തന്നെ ഒപ്പത്തിന്റെ റെക്കോഡാണ് ചിത്രം അന്ന് തകര്‍ത്തത്.
ഇരുപത്തിയഞ്ച് കോടി രൂപ ചിലവിട്ട് ടോമിച്ചന് മുളകുപാടം നിര്‍മിച്ച ചിത്രം വൈശാഖാണ് സംവിധാനം ചെയ്തത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..