'സംഗീതത്തിലെ ശുദ്ധി എന്താണ്!' നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി കൂടുതൽ സം​ഗീതജ്ഞർ


പാട്ട് വരേണ്ടത് നെഞ്ചിൽ തട്ടിത്തെറിച്ചാണെന്ന് ​ഗായിക സിതാരയും പ്രതികരിച്ചു. നേരത്തേ ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.

ജേക്സ് ബിജോയ്, നഞ്ചിയമ്മ, ബിജിബാൽ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി കൂടുതൽ സം​ഗീതജ്ഞരെത്തുന്നു. സം​ഗീത സംവിധായകരായ ബിജിബാൽ, അൽഫോൺസ് ജോസഫ്, ജേക്സ് ബിജോയ്, ​ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ എന്നിവരാണ് ഇതിൽ ഏറ്റവും ഒടുവിലായി രം​ഗത്തെത്തിയത്.

'സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്. നഞ്ചിയമ്മ' എന്നാണ് ബിജിബാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. നഞ്ചിയമ്മയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നഞ്ചിയമ്മയ്ക്ക് പുരസ്കാരം നൽകിയതിനെ വിമർശിച്ചുകൊണ്ട് ലിനുലാൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് കമന്റ് ആയാണ് അൽഫോൺസ് ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. 'ഞാൻ നഞ്ചിയമ്മയുടെ കൂടെ നിൽക്കുന്നു. അവരെ മികച്ച ​ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവർഡ് ജൂറിയുടെ പ്രവ‍‍ൃത്തിയിൽ ഞാ‍ൻ അവരെ പിന്തുണക്കുകയാണ്. സം​ഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല. അതിന് സാധിക്കില്ലെങ്കിൽ ഞാൻ പഠിക്കാൻ തയ്യാറല്ല. വർഷങ്ങളെടുത്ത് പരിശീലിക്കുന്നതോ പഠിക്കുന്നതോ അല്ല കാര്യം. നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും നിങ്ങൾ എന്താണ് നൽകിയത് എന്നതാണ് പ്രധാനം. ഇതാണ് എന്റെ കാഴ്ചപ്പാട്.' അൽഫോൺസ് ജോസഫ് പറഞ്ഞു.

അൽഫോൺസ് ജോസഫിന്റെ ഫെയ്സ്ബുക്ക് കമന്റ്

നഞ്ചിയമ്മയുടെ പാട്ടും ശബ്ദവും സം​ഗീതവും ഇല്ലാതെ അയ്യപ്പനും കോശിയും എന്ന സിനിമ പ്രേക്ഷകന് ചിന്തിക്കാനാവില്ലെന്ന് ​ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നഞ്ചിയമ്മയുടെ ശബ്ദം നമുക്ക് കരച്ചിലും ആവേശവുമുണ്ടാക്കുന്നതാണ്. ഒരു ചിത്രത്തിന്റെ പിന്നണിയിൽ അലിഞ്ഞുചേർന്ന ശബ്ദമാണ് അവരുടേതെന്നും ഹരിനാരായണൻ പറഞ്ഞു.

നഞ്ചിയമ്മയ്ക്കെതിരായ വിമർശനം ഒരു സംവാദത്തിന് പോലും വെയ്ക്കേണ്ടതില്ലെന്ന് സം​ഗീതസംവിധായകൻ ജേക്സ് ബിജോയ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇതൊരു ദേശീയ പുരസ്കാരമാണ്. അനുഭവജ്ഞാനമുള്ള ​ഗായകരെ സ്റ്റേജിൽ നിർത്തി വിലയിരുത്തുന്ന പരിപാടിയല്ല. അട്ടപ്പാടിയെക്കുറിച്ച് സംസാരിക്കുന്ന സിനിമയ്ക്ക് നഞ്ചിയമ്മയല്ലാതെ വേറെ ആരെയെങ്കിലും ചിന്തിക്കാൻ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു. സിനിമയുടെ തുടക്കത്തിലും കണ്ണമ്മയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന നിർണായക സന്ദർഭത്തിലും ക്ലൈമാക്സിലും ഞാനത് ചേർത്തിട്ടുണ്ട്. അതല്ലാതെ വേറൊരു ഈണം എനിക്കവിടെ ചിന്തിക്കാൻ പറ്റിയില്ല. ഫോക് ലോർ എന്നത് നമ്മുടെയുള്ളിലെ മണ്ണിന്റെ സം​ഗീതമാണ്. എല്ലാവർക്കും ശാസ്ത്രീയമായി സം​ഗീതം പഠിക്കാനോ സിനിമയിൽ പാടാനോ അവസരം കിട്ടില്ല. അപ്പോൾ ഇങ്ങനെയൊരവസരത്തിൽ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും ജേക്സ് ചോദിച്ചു. ശ്രുതിയും ലയവും ഉൾക്കൊണ്ടാണ് നഞ്ചിയമ്മ ആ പാട്ടുപാടിയതെന്നും അദ്ദേഹം പറഞ്ഞു.

പാട്ട് വരേണ്ടത് നെഞ്ചിൽ തട്ടിത്തെറിച്ചാണെന്ന് ​ഗായിക സിതാരയും പ്രതികരിച്ചു. നേരത്തേ ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. ഗോത്രവർഗ്ഗത്തിൽപ്പട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാർഡ് ആണ് ഇത് എന്ന രീതിയിലും ഉള്ള പ്രതികരണങ്ങളോട് വിയോജിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. സംഗീതത്തിന് വേണ്ടി ജീവിച്ചവർക്ക് നഞ്ചിയമ്മയുടെ പുരസ്‌കാരം അപമാനമായി തോന്നില്ലേ എന്നായിരുന്നു സം​ഗീതജ്ഞൻ ലിനു ലാൽ കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചോദിച്ചത്. നിരവധി പേരാണ് ഇതിൽ പ്രതികരണവുമായി ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.

Content Highlights: malayalam musicians supporting nanchiyamma, jakes, bejoy bijibal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022


theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022

Most Commented