അര്‍ജ്ജുന്‍ അശോകന്‍, സംയുക്തമോനോന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന വൂള്‍ഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജി.ആര്‍. ഇന്ദുഗോപന്റെ കഥയെ അടിസ്ഥാനമാക്കി ചെയ്യുന്ന സിനിമ സസ്‌പെന്‍സുകളും ഭയവും നിറയ്ക്കുന്നതാണ്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
ലോക്ഡൗണ്‍ സമയത്താണ് ചിത്രത്തിന്റെ ഷൂട്ട് നടന്നത്. പെരുമ്പാവൂര്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍. ദാമര്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് സന്തോഷ് ദാമോദരനാണ്. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നൗഫല്‍ അബ്ദുള്ളയുടേതാണ് എഡിറ്റിംഗ്. സംഗീതം രഞ്ജിന്‍ രാജ്.ഇര്‍ഷാദ് അലി, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ വൂള്‍ഫ് വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കാം.
Content highlights : malayalam movie wolf first look poster starring arjun ashokan shine tom chacko