'ഉടുമ്പ് '; സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി


നടന്‍ സുരേഷ്‌ഗോപിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഉടുമ്പ് ചിത്രത്തിന്റെ പോസ്റ്റർ

സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഉടുമ്പി'ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ സുരേഷ്‌ഗോപിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളം ഒരു ഡാര്‍ക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ സെന്തിലിനൊപ്പം അലന്‍സിയര്‍ ലോപ്പസ്, ഹരീഷ് പേരാടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാജല്‍ സുദര്‍ശന്‍, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു,ജിബിന്‍ സാഹിബ്, എല്‍ദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി തുടങ്ങിയവരും അഭിനയിക്കുന്നു.

ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു.സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. വയലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്ലീ രാജേഷ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൊറിയോഗ്രഫി നിര്‍വഹിക്കുന്നു.

കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കല്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, പി.ആര്‍.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഏപ്രില്‍ റിലീസ്സായിരിക്കും.

ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറിലും സംഘട്ടന രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സെന്തില്‍ കൃഷ്ണ ചിത്രത്തില്‍ എത്തുന്നത്.

അതേസമയം, സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തിലുള്ള മരട് 357 ന്റെ റിലീസ് കോടതി തടഞ്ഞിരിക്കുകയാണ്. സിനിമയുടെ ട്രെയ്‌ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതിയുടെ ഉത്തരവിലുണ്ട്. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് മരട് 357 നിര്‍മിച്ചിരിക്കുന്നത്.

udumbu

Content Highlights: Malayalam Movie Udumbu Kannan Thamarakulam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented