ർമജൻ ബോൾഗാട്ടി, ബിബിൻ ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന 'തിരിമാലി'യുടെ നോപ്പാളിലെ ചിത്രീകരണം പൂർത്തിയായി. അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ബിബിൻ ജോർജ് ഇക്കാര്യം അറിയിച്ചത്. ' അങ്ങനെ... തിരിമാലിയുടെ... ഷൂട്ടിംഗ്... നേപ്പാളിലെ അവസാനിച്ചു...അടരാടിയവർ... പോരാടിയവർ...യോദ്ധാക്കൾ... ഞങ്ങൾ...' എന്നാണ് ബിബിൻ ജോർജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

അങ്ങനെ .... തിരിമാലിയുടെ ...ഷൂട്ടിംഗ് .. നേപ്പാളിലെ അവസാനിച്ചു ... അടരാടിയവർ ... പോരാടിയവർ ... യോദ്ധാക്കൾ ...ഞങ്ങൾ ..

Posted by Bibin George on Monday, 3 May 2021

പോസ്റ്റിന് താഴെ ധർമജൻ ബോൾഗാട്ടിയുടെ തിരഞ്ഞെടുപ്പ് തോൽവിയെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും വരുന്നത്. ബാലുശ്ശേരി മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി നിന്ന ധർമജൻ, സച്ചിൻദേവിനോട് പരാജയപ്പെട്ടിരുന്നു. ജോണി ആന്റണി, അന്ന രേഷ്മ രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ മാത്രമാണ് നേപ്പാളിൽ പൂർത്തിയായത്. കോമഡി എന്റർടെയിനർ ആയിരിക്കും തിരിമാലി.

Content highlights :malayalam movie thirimaali first shedule shooting completed in nepal starring dharmajan bolgatty