movie
അഖിൽ മാരാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. തങ്കസൂര്യൻ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ആയത്. കൈതപ്രത്തിന്റെ വരികൾക്ക് ഒ.കെ. രവിശങ്കർ സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണൻ, രാജലക്ഷ്മി, ജോസ് സാഗർ, ഖാലിദ് എന്നിവർ ചേർന്നാണ്.
ചിത്രത്തിലെ ആന പോലൊരു വണ്ടി എന്നു തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ ഹിറ്റായി. മുരുകൻ കാട്ടാക്കടയുടെ വരികളും ശങ്കർ മഹാദേവന്റെ ആലാപനവും രവിശങ്കറിന്റെ മാസ്മരികമായ ഈണവും പാട്ടിന്റെ മാറ്റ് കൂട്ടി. പുതിയ ഗാനവും ഏറെ ശ്രദ്ധനേടിയിരിക്കുന്നു.

ജോജു ജോർജ്, മേജർ രവി, മാമുക്കോയ, ബാലാജി, നന്ദൻ ഉണ്ണി, സജി വെഞ്ഞാറമൂട് എന്നീ താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. വിഷ്ണു നാരായണൻ ആണ് ക്യാമറ നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ലിജോ പോൾ. ഷാൻ റഹ്മാന്റേതാണ് പശ്ചാത്തലസംഗീതം. യോഹൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗീവർഗീസ് യോഹന്നാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content highlights :malayalam movie oru thathwika avalokanam new song released
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..