poster
പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരിലത്തണലില്‍. കൈപ്പത്തികള്‍ നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാര്‍ത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം. സഹസ്രാരാ സിനിമാസിന്റെ ബാനറില്‍ അശോക് ആര്‍ നാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സന്ദീപ് ആര്‍. ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സജിത് രാജിന്റേതാണ് രചന. ശ്രീധരനുപുറമേ കൈനകരി തങ്കരാജ്, ഷൈലജ പി അമ്പു, അരുണ്‍, വെറോണിക്ക മെദേയ് റോസ്, ആസിഫ് ഷാ, ജിനി പ്രേംരാജ്, അമ്പിളി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച്, കൃഷിയോടുള്ള അഭിനിവേശം ഉള്‍ക്കൊണ്ട് , കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്ത വേറിട്ട കര്‍ഷകപ്രേമികളെ പരിചയപ്പെടുത്താന്‍ സംസ്ഥാന കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരം ശ്രീധരനെ തേടിയെത്തി. തിരുവനന്തപുരം കുറ്റിച്ചല്‍ കോട്ടൂര്‍ കൊമ്പിടി ആദിവാസി സെറ്റില്‍മെന്റിലിലാണ് ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരന്റെ സ്വദേശം. സംസ്ഥാന സര്‍ക്കാരിന്റെ കൃഷി പുരസ്‌കാരം ശ്രീധരനെ തേടിയെത്തി.
Content highlights : malayalam movie orilathanalil starring sreedharan who lost both hands making crackers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..