
Ooha movie poster
പോർച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കികൊണ്ട് നവാഗതനായ ശ്രീജിത്ത് പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ ലൗ ചിത്രമായ " ഓഹ " ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസായി.
മനുഷ്യ മാംസം കൊടുത്തു വളർത്തിയ പന്നിയുടെ രക്തം ഉപയോഗിച്ച് ചെയ്യുന്ന അതിക്രൂരമായ ഒരു പോർച്ചുഗീസ് ദുർമന്ത്രവാദമാണ് "ഓഹ".
ആൽബിയുടേയും ലില്ലിയുടെയും സന്തോഷകരമായ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും അതിന്റെ പിന്നിലെ രഹസ്യങ്ങളുടെയും കഥ പറയുന്ന ഈ ചിത്രത്തിൽ ലില്ലിയായി സൂര്യലക്ഷ്മിയും ആൽബിയായി ശ്രീജിത്ത് പണിക്കരും വേഷമിടുന്നു.
സ്മിത ശശി,സന്തു ഭായി,ചെറി,മാസ്റ്റർ ദേവനാരായണൻ എന്നിവരാണ് മറ്റു താരങ്ങൾ.
രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് നവാഗതരായ അജീഷ് ആന്റോ, സുമേഷ് സോമസുന്ദർ എന്നിവർ സംഗീതം പകരുന്നു. ഹരിശങ്കർ, നഫ്ല, സുമേഷ് സോമസുന്ദർ എന്നിവരാണ് ഗായകർ. സ്വസ്തിക് വിനായക് ക്രിയേഷൻസിന്റെ ബാനറിൽ അനില കെ എം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഇതു വരെ കാണാത്ത വ്യത്യസ്തതകളും ദൃശ്യാനുഭവങ്ങളും സമന്വയിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകർ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിജോ എം ജെ,കല-സന്തുഭായ്,മേക്കപ്പ്-സുജിത്ത് പറവൂർ,വസ്ത്രാലങ്കാരം-അക്ഷയ ഷൺമുഖൻ,സ്റ്റിൽസ്-മിഥുൻ ടി സുരേഷ്, എഡിറ്റർ-മജു അൻവർ,
ചീഫ് അസോസിയേറ്റ് ഡയറക്ർ-ആദർശ് വേണു ഗോപാലൻ,അസ്സോസിയേറ്റ് ഡയറക്ടർ-ബിനീഷ് ജെ പുതിയത്ത്,സംവിധാന സഹായികൾ-അനു ചന്ദ്ര,ഗോപൻ ജി,പശ്ചാത്ത ല സംഗീതം-സുമേഷ് സോമസുന്ദർ,നൃത്തം-സുജിത്ത് സോമസുന്ദരം,ചീഫ് അസ്സോസിയേറ്റ് ക്യാമറമാൻ-അരുൺ ടി ശശി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിഷാദ് പന്നിയാങ്കര,വാർത്ത പ്രചരണം-എ എസ്. ദിനേശ്.
Content highlights : Malayalam Movie Ooha Based On Portugese Black Magic Ott Release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..