-
കൊച്ചി: മലയാളത്തിലെ രണ്ടാമത്തെ ഒടിടി മൂവി റിലീസായൊരുങ്ങി 'മ്യൂസിക്കൽ ചെയർ'. മരണത്തിന്റെ കാരണം തേടിയുള്ള മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതം ചർച്ച ചെയ്യുകയാണ് മ്യൂസിക്കൽ ചെയർ എന്ന ചിത്രത്തിലൂടെ. ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിൻ ആറ്റ്ലീയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മെയിൻ സ്ട്രീം ടി വി ആപ്പിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്.
മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ മാർട്ടിനുള്ളതിനാൽ മരണ ഭയം എപ്പോഴും മാർട്ടിനെ വേട്ടയാടുകയാണ്. മരണത്തിന്റെ കാരണം തേടിയുള്ള മാർട്ടിന്റെ യാത്രയാണ് മ്യൂസിക്കൽ ചെയറിന്റെ പ്രമേയം.
സ്പൈറോഗിറയുടെ ബാനറിൽ അലൻ രാജൻ മാത്യു ആണ് ചിത്രത്തിന്റെ നിർമാണം. സ്പൈറോഗിറയുടെ ബാനറിൽ വരുന്ന ആദ്യ സിനിമ സംരംഭം ആണ് 'മ്യൂസിക്കൽ ചെയർ'.
കോവിഡ് പശ്ചാത്തലത്തിലാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്. മൊബൈൽ,ടാബ് ,ലാപ്ടോപ്പ് ,സ്മാർട്ട് ടീവി വഴി കുടുംബത്തോടൊപ്പം വീട്ടിൽ ഇരുന്നു കാണാൻ സാധിക്കും എന്നുള്ളതാണ് ഈയൊരു സംവിധാനത്തിന്റെ സവിശേഷത. സിനിമയുടെ തനത് ഭംഗി നിലനിർത്താൻ നാൽപ്പതു രൂപയ്ക്ക് ഡിജിറ്റൽ ടിക്കറ്റ് വഴിയാകും സിനിമ കാണാൻ സാധിക്കുക. ഇന്ത്യ ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ 2 അമേരിക്കൻ ഡോളർ നൽകിയാൽ സിനിമ ആസ്വദിക്കാം. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങൾ അടക്കമുള്ള മെയിൻ സ്ട്രീമിന്റെ മറ്റ് വീഡിയോകളെല്ലാം തികച്ചും സൗജന്യമായി നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും. ലോക്ക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടമായ സിനിമാ പ്രവർത്തകർക്ക് കൂടുതൽ അവസരങ്ങൾ ഇതുപോലെയുള്ള റിലീസിംഗിലൂടെ ലഭിക്കുമെന്ന് സംവിധായകൻ വിപിൻ ആറ്റ്ലീ പറഞ്ഞു.
ചെറുതും വലുതുമായ വിനോദ വീഡിയോകൾ ആൻഡ്രോയ്‌ഡ്, ഐ.ഒ.എസ്, ഫയർ സ്റ്റിക് ടി.വി മറ്റ് ആൻഡ്രോയ്‌ഡ് ടി.വി ഡിവൈസുകൾ എന്നിങ്ങനെ പ്ലാറ്റ് ഫോം വ്യത്യാസമില്ലാതെ ആസ്വദിക്കാനാകുമെന്ന് മെയിൻസ് സ്ട്രീമിന്റെ സ്ഥാപകൻ ശിവ പറയുന്നു. മ്യൂസിക്കൽ ചെയർ ഒരു വിപ്ലവത്തിന്റെ തുടക്കമാണ്. മലയാള സിനിമാസ്വാദകർക്ക് മികച്ച അനുഭവമായിരിക്കും ഇത്. ഒടിടി റിലീസുകൾ കൂടുതലായി എത്തുകയാണെങ്കിൽ സിനിമാ പ്രവർത്തകർക്ക് കൂടുതൽ തൊഴിൽ സാധ്യതകളാണ് തുറക്കപ്പെടുക.
Content Highlights:malayalam movie musical chair ready for OTT platform


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..