ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒരു റേഡിയോ ജോക്കിയുടെ കഥയുമായി ജി.പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'മേരി ആവാസ് സുനോ'. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. പ്രജേഷ് സെൻ-ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ഈ ചിത്രം നിർമിക്കുന്നത്. ജോണി ആന്റണി, സുധീർ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തിന് പുറമേ മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിംഗ്. നൗഷാദ് ഷരീഫ് ക്യാമറയും ബിജിത് ബാല എഡിറ്റിംഗും എം.ജയചന്ദ്രൻ സംഗീത സംവിധാനവും. ബി.കെ ഹരിനാരായണൻ, നിധീഷ് നടേരി എന്നിവരുടേതാണ് ഗാനങ്ങൾ. സൗണ്ട് ഡിസൈൻ അരുൺ വർമ്മ.

meri aavas suno

Content highlights :malayalam movie meri aavas suno starring jayasurya manju warrier and shivadha