poster
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മേപ്പടിയാന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചായക്കടയുടെ പശ്ചാത്തലത്തില്‍ ഉണ്ണി മുകുന്ദനും സൈജു കുറുപ്പും കോട്ടയം രമേശുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഹന്‍ ലാല്‍, പൃഥ്വിരാജ്,ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, വിജയ് ബാബു, മേജര്‍ രവി, ഇന്ദ്രന്‍സ്,കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നീല്‍ ഡി കൂനയാണ്. രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം.

Content highlights : malayalam movie meppadiyan first look poster starring unni mukundan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..