മഹാവീര്യർ ചിത്രത്തിന്റെ പൂജാചടങ്ങിൽ നിന്ന്
നിവിന്‍ പോളിയെയും ആസിഫലിയും പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് രാജസ്ഥാനില്‍ തുടക്കമായി. നര്‍മത്തില്‍ ചാലിച്ചു പറയുന്ന കഥയാണിത്.
ഏതാനും ഗാനരംഗങ്ങളാണ് പ്രധാനമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്നത്. ശാന്തി മാസ്റ്ററാണ് കോറിയോഗ്രാഫര്‍. തൃപ്പൂണിത്തുറയാണ് മറ്റൊരു ലൊക്കേഷന്‍.
എം.മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് എബ്രിഡ് ഷൈന്‍ തന്നയാണ്. പോളി ജൂനിയര്‍ ആന്‍ഡ് ഇന്തളന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക്കുന്നത്. കന്നഡയിലും തെലുങ്കിലും തിളങ്ങുന്ന ഷാന്‍വി ശ്രീവാസ്തവയാണ് നായിക.
പത്ത് വര്‍ഷത്തിനുശേഷമാണ് എബ്രിഡ് ഷൈനും നിവിന്‍ പോളിയും ആസിഫലിയും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിനുശേഷം ഇതാദ്യമായാണ് നിവിനും എബ്രിഡ് ഷൈനും ഒന്നിച്ച് ഒരു ചിത്രം ചെയ്യുന്നത്.
സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിനുശേഷമാവും ആസിഫലി എബ്രിഡ് ഷൈന്റെ ചിത്രത്തില്‍ ചേരുക.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..