കൈലാഷ്, വിനീത്, ലാൽ ജോസ് എന്നിവർ
വിനീത്, കൈലാഷ്, ലാൽജോസ്, ഷെല്ലി കിഷോർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും എറണാകുളത്ത് നടന്നു. 'കുരുവിപാപ്പ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ളതാണ്. സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ബഷീർ കെ.കെയാണ് ചിത്രത്തിന്റെ നിർമ്മാണം.
ക്ലാപ്പ് ബോയ് മൂവി സ്റ്റുഡിയോസ് ആണ് സഹനിർമ്മാതാക്കൾ. ബിസ്മിത് നിലമ്പൂർ, ജാസ്മിൻ ജാസ്സ് എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി ആദ്യവാരം ആരംഭിക്കും. സ്റ്റാന്‍ഡേര്‍ഡ് 10-ഇ, 1999 ബാച്ച് എന്ന ചിത്രത്തിന് ശേഷം ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

തൻഹ ഫാത്തിമ, സന്തോഷ് കീഴാറ്റൂർ, സാജിദ് യാഹിയ, ജോണി ആന്റണി, കിച്ചു ടെല്ലസ്, പ്രസന്നാ മാസ്റ്റർ, പ്രിയങ്ക, ജീജ സുരേന്ദ്രൻ, രമ്യ രാജേഷ്, അരിസ്റ്റോ സുരേഷ്, കാർത്തിക് സൂര്യ, സിദ്ധു, എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.
എഡിറ്റർ: വി.ടി ശ്രീജിത്ത്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, ആർട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, സൗണ്ട് ഡിസൈൻ: രഞ്ജു രാജ് മാത്യു, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, പ്രൊമോ കട്ട്സ്: ഷാജു വി.എസ്, കോർഡിനേറ്റർ: റോയ് ആന്റണി, സ്റ്റിൽസ്: സജിൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻ: വിധു ജോൺസ് എന്റർടൈൻമെന്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Content Highlights: Malayalam Movie, Lal Jose, Vineeth, Kailash, Kuruvipappa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..