നടന്‍ ശ്രീനിവാസന്‍ മടങ്ങി വരവ്: കുറുക്കന്‍ ചിത്രീകരണം ആരംഭിച്ചു


കൊച്ചിയിൽ നടന്ന ചടങ്ങ്

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്നതിലൂടെ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ചിത്രമാണ് കുറുക്കന്‍. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിച്ച് നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ ആറ് ഞായറാഴ്ച്ച കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു. തമീമാ നസ്‌റിന്‍ മഹാസുബൈര്‍ ആദ്യദീപം തെളിയിച്ചാണ് തുടക്കമിട്ടത്. തുടര്‍ന്ന് ഡി.ജി.പി. ലോക് നാഥ ബഹ്‌റ സ്വിച്ചോണ്‍ കര്‍മ്മവും സംവിധായകന്‍ എം.മോഹനന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ശ്രുതി ജയന്‍ എന്നിവരടങ്ങിയ രംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധീര്‍ കരമന, മാളവികാ മേനോന്‍, അന്‍സിബാ ഹസ്സന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, സംവിധായകന്‍ ദിലീപ് മേനോന്‍ , ജോണ്‍, ബാലാജി ഗര്‍മ്മ ,കൃഷ്ണന്‍ ബാലകൃഷ്ണന്‍, അസീസ് നെടുമങ്ങാട് നന്ദന്‍, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



സുരഭിലഷ്മിക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മനോജ് റാം സിങ്ങിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ ഈണം പകര്‍ന്നിരിക്കുന്നു. ജിബു ജേക്കബ് ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ: ്ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യും ഡിസൈന്‍: സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: അനീവ് സുകുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ്: അബിന്‍ എടവനക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെമീജ് കൊയിലാണ്ടി.


Content Highlights: Malayalam movie Kurukkan starts shooting on Nov-6


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented