ഫൈനൽസിനുശേഷം മറ്റൊരു സ്പോർട്സ് ചിത്രവുമായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനെത്തുകയാണ് രജിഷ വിജയൻ. രാഹുൽ റിജി നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ഖൊ ഖൊ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. സിദ്ധാർഥ പ്രദീപ് ആണ് സംഗീതം.

ജിഷ വിജയനു പുറമേ മമിത ബൈജു, വെങ്കിടേഷ് വി.പി., രഞ്ജിത്ത് ശേഖർ നായർ എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ടോബിൻ തോമസ് ആണ് ഛായാഗ്രഹണം. ഫൈനൽസിൽ സൈക്ലിംഗ് ആണെങ്കിൽ പുതിയ ചിത്രത്തിൽ ഖൊ ഖൊ എന്ന പരമ്പരാഗത കായിക ഇനവുമായിട്ടാണ് രജിഷ വിജയന്റെ വരവ്. ആകാംക്ഷയും ആവേശവും സൃഷ്ടിക്കുന്ന ചിത്രമായിരിക്കും ഖൊ ഖൊ എന്ന് ഉറപ്പിക്കാം. ചിത്രം ഏപ്രിൽ മാസം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Content highlights :malayalam movie kho kho teaser starring rajisha vijayan