ദൃശ്യം രണ്ടിന്റെ വിജയം കേരളവും കടന്ന് ഇന്ത്യയുടെ വടക്കേ അറ്റത്ത് എത്തിയ കാഴ്ചയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. സിനിമാപ്രേമികളും മോഹൻലാൽ ആരാധകരുമായ ഒരുകൂട്ടം ചെറുപ്പക്കാർ ദൃശ്യം രണ്ടാം ഭാഗത്തിന്റെ വിജയം ആഘോഷിക്കാൻതിരഞ്ഞെടുത്തത് മണാലിയിലെ മഞ്ഞു പുതച്ച മലനിരകളാണ്. 'ഇന്ത്യ സെലിബ്രേറ്റിംഗ്' എന്ന് എഴുതിയിരിക്കുന്ന ദൃശ്യം രണ്ടിന്റെ പോസ്റ്ററുകളുമായി നിൽക്കുന്ന ചെറുപ്പക്കാരുടെ ചിത്രങ്ങൾ ഫേസ്ബുക്കിലും മറ്റും വൈറലായിരുന്നു.

drishyam 2 celebration

സംവിധായകൻ ജീത്തു ജോസഫ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് നന്ദി അറിയിക്കുകയുമുണ്ടായി. പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഹൃദയത്തോട് ചേർത്ത സിനിമയായിരുന്നു ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 18-ന് ആമസോൺ പ്രൈമിലൂടെ 250-ൽ പരം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

drishyam 2 celebration
Content highlights :malayalam movie drishyam 2 celebration in manali pics viral