ധനയാത്രത്തിൽ ശ്വേത മേനോൻ
ശ്വേതാ മേനോനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ഗിരീഷ് കുന്നുമ്മല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ധനയാത്ര' റിലീസിനൊരുങ്ങി. ഏപ്രില്‍ 14ന് വിഷുദിനത്തില്‍ ലൈം ലൈറ്റ് മീഡിയയുടെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ റിലീസ് ചെയ്യും. ശ്രീമൂകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ബെന്നി തൊടുപുഴ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് ചന്ദ്രന്‍ രാമന്തളിയാണ്.

ശ്വേതാ മേനോനെ കൂടാതെ ആനന്ദ്, സുനില്‍ സുഗത, ഇടവേള ബാബു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ബിജുക്കുട്ടന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, അനില്‍ മുരളി, കലാഭവന്‍ പ്രജോദ്, ഭഗത് മാനുവല്‍, കോട്ടയം നസീര്‍, പയ്യന്നൂര്‍ മുരളി, ജയന്‍ ചേര്‍ത്തല, കലാശാല ബാബു, ജെയിംസ് പാറക്കല്‍, നന്ദകിഷോര്‍, കവിയൂര്‍ പൊന്നമ്മ, ബീന ആന്റണി, സംഗീത രാജേന്ദ്രന്‍, സോജ ജോളി, അനു ശ്രീദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആഷിക്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- യു.ജി.കെ, ഛായാഗ്രഹണം- വേണുഗോപാല്‍, എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം, ഗാനങ്ങള്‍- വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ജിനേഷ് കുമാര്‍ എരമം & ഗിരീഷ് കുന്നുമ്മല്‍, സംഗീതം- കാഞ്ഞങ്ങാട് രാമചന്ദ്രന്‍ & രാജാമണി, പശ്ചാത്തല സംഗീതം- ബിജിബാല്‍, മേക്കപ്പ്- അനില്‍ നേമം, കലാസംവിധാനം- രാംകുമാര്‍, വസ്ത്രാലങ്കാരം- അസീസ് പാലക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എ.കെ ശ്രീജയന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കമല്‍ പയ്യന്നൂര്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- അനസ് പടന്നയില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights: Malayalam Movie Dhanayathra Shwetha Menon


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..