2018 സിനിമയുടെ പോസ്റ്റർ | Photo: Special Arrangement
മലയാളി ഒരിക്കലും മറക്കാനിടയില്ലാത്ത വര്‍ഷമാണ് 2018. മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വര്‍ഷം. ആദ്യം ഭയത്തിന്റെയും ആശങ്കയുടെയും തീവിത്തുകള്‍ ജനങ്ങള്‍ക്കിടെ പാകിയെങ്കിലും പിന്നീടങ്ങോട്ട് നാം കണ്ടതും കേട്ടതും ചെറുത്തു നില്‍പ്പിന്റെയും കൂട്ടായ്മയുടെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റേയും കഥകളാണ്. ഒറ്റക്കെട്ടായി കേരളക്കര പോരാടി തോല്‍പ്പിച്ച ആ പ്രളയത്തേയും അതിന്റെ കെടുതികളേയും ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് '2018 Everyone Is A Hero'.
വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. പ്രതീക്ഷയും ആകാംക്ഷയും ഒരുപോലെ സമ്മാനിക്കുന്ന ദൃശ്യങ്ങളാണ് ട്രെയ്‌ലറിലുള്ളത്. ഏറെ നാളത്തെ ഷൂട്ടിംഗ് - പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് ശേഷമാണു പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ചിത്രം തയ്യാറെടുക്കുന്നത്.
സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടിയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയാണ് പ്രൊഡക്ഷന്‍ ബാനര്‍. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. തിരക്കഥ : അഖില്‍ പി ധര്‍മജന്‍. മോഹന്‍ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രസംയോജനം : ചമന്‍ ചാക്കോ. സംഗീതം : നോബിന്‍ പോള്‍. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം : സമീറ സനീഷ്. ലൈന്‍ പ്രൊഡ്യൂസര്‍ : ഗോപകുമാര്‍ ജികെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടര്‍ : സൈലക്‌സ് അബ്രഹാം. പി ആര്‍ ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. സ്റ്റില്‍സ് : സിനറ്റ് & ഫസലുള്‍ ഹഖ്. വി എഫ് എക്‌സ് : മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്. ഡിസൈന്‍സ് : യെല്ലോടൂത്
Content Highlights: malayalam movie 2018 trailer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..