-
കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ പുതിയ ചലച്ചിത്രങ്ങളുടെ ചിത്രീകരണം തത്കാലം വേണ്ടെന്ന നിര്‍മാതാക്കളുടെ അസോസിയേഷന്റെ നിലപാടിന് കൂടുതല്‍ പിന്തുണ. കേരള ഫിലിം ചേംബറും തിയേറ്റര്‍ ഉടമസംഘടനകളായ 'ഫിയോകും' കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷനും നിര്‍മാതാക്കളുടെ അസോസിയേഷന്‍ നിലപാടിനൊപ്പമാണ്. അസോസിയേഷന്റെ നിര്‍ദേശം ലംഘിച്ച് സിനിമകളുടെ ചിത്രീകരണം ആരംഭിക്കുകയാണെന്ന് ചില അണിയറക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ടൈറ്റില്‍ രജിസ്റ്റര്‍ചെയ്യാതെ പുതിയ സിനിമകളുടെ നിര്‍മാണം സാധ്യമാകില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ചെയ്യാതെ ചിത്രീകരണവുമായി മുന്നോട്ടുപോകുന്നവര്‍ക്ക് നിലവിലെ വാണിജ്യപരിഗണനയും പരിരക്ഷയും ആവശ്യമില്ലാത്തവരാകാമെന്നു പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു.
നിര്‍മാതാക്കളും വിതരണക്കാരും കൂട്ടായി എടുക്കുന്ന തീരുമാനങ്ങളോടു സഹകരിച്ചു മുന്നോട്ടുപോകുമെന്ന് ഫിയോക് ജനറല്‍സെക്രട്ടറി എം.സി. ബോബിയും കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി വിശ്വനാഥും പറഞ്ഞു.
Content highlights : malayalam film producers and other associations say no to new movies shooting
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..