കാർത്തിക് ചെന്നൈ | ഫോട്ടോ: www.facebook.com/c.v.sarathi
ചെന്നൈ: മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്ന ലെയ്‌സൺ ഓഫീസർ കാർത്തിക് ചെന്നൈ അന്തരിച്ചു. മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാർത്തിക്കിന്റെ സജീവ സാന്നിധ്യമുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ടീമിന്റെ ‘മലൈക്കോട്ടൈ വാലിബൻ’ സിനിമയിലാണ് അവസാനമായി പ്രവർത്തിച്ചത്. ഈ ചിത്രത്തിന്റെ ചെന്നൈയിലെ സെറ്റിൽ അദ്ദേഹം കഴിഞ്ഞദിവസവും ഉണ്ടായിരുന്നു. വാലിബന്റെ ഞായറാഴ്ചത്തെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം രാത്രി വീട്ടിലേക്ക് മടങ്ങിയതായിരുന്നു കാർത്തിക്.
“കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള പേര്… ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാൾ.. സിനിമ കാണുന്ന എല്ലാവർക്കും സുപരിചിതനായ പേര്… ലെയ്‌സൺ ഓഫിസർ കാർത്തിക് ചെന്നൈ ഇനിയില്ല!!!” നിർമാതാവ് സി.വി. സാരഥി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അംഗമായിരുന്നു. കാർത്തിക്കിന്റെ വിയോഗം മലയാള ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടം തന്നെയാണെന്ന് ചലച്ചിത്രമേഖലയിലെ നിരവധി പേർ അനുസ്മരിച്ചു.
Content Highlights: malayalam film liaison officer karthik chennai passed away, karthik chennai movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..