സംവിധായകൻ രാജസേനൻ | ഫോട്ടോ : ബിജു വർഗീസ് | മാതൃഭൂമി
തിരുവനന്തപുരം : സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്. സി.പി.എം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുമായി ചർച്ച നടത്തി. ഇന്ന് തന്നെ രാജസേനന്റെ സി.പി.എം പ്രവേശന പ്രഖ്യാപനമുണ്ടാവും. ബി.ജെ.പിയുമായി ആശയപരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റിയംഗമാണ് രാജസേനൻ. 2016-ൽ അരുവിക്കര നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. പാർട്ടി സംസ്ഥാനനേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് അദ്ദേഹം പാർട്ടി വിടുന്നത്. കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഒടുവിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നും രാജസേനൻ പ്രതികരിച്ചു.
മനസുകൊണ്ട് താനിപ്പോൾ സി.പി.എം ആണ്. കലാരംഗത്ത് പ്രവർത്തിക്കാൻ സിപിഎമ്മാണ് നല്ലത്. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനൻ അറിയിച്ചു.
Content Highlights: malayalam film director rajasenan quitting bjp, rajasenan politics


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..