നടനെന്ന നിലയില്‍ ഉണ്ണിയുടെ ഗംഭീര വളര്‍ച്ച: മാളികപ്പുറത്തെക്കുറിച്ച് സംവിധായകര്‍


ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും ചിത്രം ഇഷ്ടമായെന്ന് നാദിര്‍ഷയും വ്യക്തമാക്കി. മികച്ച ചിത്രമെന്നാണ് ഹനീഫ് അദേനി ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

നാദിർഷ, ഉണ്ണി മുകുന്ദൻ, അരുൺ ഗോപി | Photo: Facebook

വെള്ളിയാഴ്ച റിലീസായ ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറം പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം കണ്ട് തങ്ങളുടെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ സംവിധായകര്‍. അരുണ്‍ ഗോപിയും, നാദിര്‍ഷായും, ഹനീഫ് അദേനിയും തങ്ങളുടെ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു.

എനിക്ക് എന്റെ സിനിമയോളം പ്രിയപ്പെട്ടതാണ്. നടനെന്ന നിലയില്‍ ഉണ്ണിയുടെ ഗംഭീര വളര്‍ച്ച. അരുണ്‍ ഗോപി കുറിച്ചു.
ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും ചിത്രം ഇഷ്ടമായെന്ന് നാദിര്‍ഷയും വ്യക്തമാക്കി. മികച്ച ചിത്രമെന്നാണ് ഹനീഫ് അദേനി ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് മാളികപ്പുറം. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് ഉണ്ണി മുകുന്ദനൊപ്പം പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അരുൺ ​ഗോപിയുടെ ഫെ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം
എനിക്ക് എന്റെ സിനിമയോളം പ്രിയപ്പെട്ടതാണ് "മാളികപ്പുറം" ആദ്യമായി കഥ കേട്ടത് മുതൽ മനസ്സിൽ കയറി കൂടിയ സിനിമ...!! ഇന്നത് കേരളക്കരയാകെ തരംഗം തീർക്കുമ്പോൾ വിഷ്ണുവിനും അഭിലാഷിനും ഉണ്ണിക്കും ആന്റോ ചേട്ടനും വേണു ചേട്ടനുമൊക്കെ ഉള്ള അതേ സന്തോഷവും അഭിമാനവും അതുപോലെയോ അതിലുപരിയോ എനിക്കുമുണ്ട്...!!
നടനെന്ന നിലയിൽ ഉണ്ണിയുടെ വളർച്ച ഗംഭീരമാണ്..!! നിലപാടിലെ വ്യക്തത ഉണ്ണിയെ വ്യക്തി എന്ന നിലയിലും മികച്ചതാക്കുന്നു..!!
ജാതിമത ഭേദമന്യേ ആർക്കും മലകയറാവുന്ന അയ്യപ്പ സ്വാമി തന്നെയാണ് ഇതിൽ സുപ്പർ ഹീറോ... ധൈര്യമായി കാണു...!! സന്തോഷത്തോടെ സിനിമയുടെ മാത്രം മാജിക് ആസ്വദിക്കൂ..

നാദിർഷയുടെ ഫെ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം
‘മാളികപ്പുറം’എന്ന സിനിമ ഇന്നലെ (30-12-22 ) ഇടപ്പള്ളി വനിത വിനീത തീയേറ്ററിൽ സെക്കൻറ് ഷോ കണ്ടു. ബുദ്ധിജീവികൾ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കൾക്കും നല്ല ഇഷ്ടമായി.Really Feel good movie ❤️👍 (ഇതിൽ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട .സിനിമ ഇഷ്ടപ്പെടുന്നഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാൽ മതി. )

Content Highlights: Malikappuram, Unni Mukundan, Arun Gopy, Nadirshah, Haneef Adeni


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented