വിജയ് ബാബു, നരണിപ്പുഴ ഷാനവാസ്
അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് പൂര്‍ത്തിയാക്കിവെച്ച തിരക്കഥ സിനിമയാക്കാനൊരുങ്ങി നടനും നിര്‍മാതാവുമായ വിജയ് ബാബു. കൊച്ചിയില്‍ ഷാനവാസിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണയോഗത്തിലാണ് വിജയ് ബാബുവിന്റെ പ്രഖ്യാപനമുണ്ടായത്. യോഗത്തില്‍ തന്റെ അഭ്യര്‍ഥനപ്രകാരം ഷാനവാസിന്റെ ഭാര്യ അസു ഷാനവാസ് തിരക്കഥ കൈമാറിയതായി വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. 'സല്‍മ' എന്നാണ് തിരക്കഥയുടെ പേര്.
'സല്‍മ' സിനിമയാക്കാനായി എല്ലാവിധ ശ്രമങ്ങളും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും സിനിമയില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് ഷാനവാസിന്റെ കുടുംബത്തിന് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരക്കഥയുമായി ഷാനവാസിന്റെ ഭാര്യക്കും മകനുമൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഡിസംബര്‍ 23-ന് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ഷാനവാസ് മരണമടയുന്നത്. കരി ആണ് ഷാനവാസിന്റെ ആദ്യചിത്രം.

ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ സൂഫിയും സുജാതയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ഷാനവാസിന്റെ സ്മരണാര്‍ഥം മികച്ച യുവസംവിധായകനെ തിരഞ്ഞെടുക്കാന്‍ ഷോര്‍ട് ഫിലിം മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അഞ്ച് മിനിറ്റോ അതില്‍ താഴെയോ ഉള്ള ഷോര്‍ട് ഫിലിമുകളായിരിക്കണം. തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കും.
Content highlights : malayalam director shanavas naranipuzha's script salma is vijay babu making movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..