ദൃശ്യം രണ്ടാം ഭാഗത്തിന്റെ വലിയ വിജയം പ്രശംസകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്നിരിക്കുകയാണ്. സിനിമാമേഖലയ്ക്ക് അകത്തും പുറത്തുമുള്ള ഒരുപാട് പേര്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തെത്തി. മലയാളത്തിലെ പ്രശസ്ത സംവിധായകനായ ഭദ്രന്‍ സിനിമയേയും മോഹന്‍ലാലിനേയും അഭിനന്ദിച്ച് എത്തിയിരിക്കുകയാണിപ്പോള്‍. വാട്‌സാപ്പില്‍ മോഹന്‍ലാലിന് അയച്ച സന്ദേശമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 'ഹായ് ലാല്‍, ഓരോ കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും ഭീതിയും വേദനയുമുണ്ടാകുമെന്നതില്‍ വ്യത്യാസങ്ങളില്ല. വൈദഗ്ധ്യത്തോടെ ഒരുക്കിയ ചിത്രവും ഒപ്പം കീഴടക്കുന്ന തരത്തിലുള്ള അഭിനയവും. നന്നായി ചെയ്തു.' അദ്ദേഹം വാട്‌സാപ്പില്‍ കുറിച്ചു. 

മറുപടിയായി മോഹന്‍ലാല്‍ കൈകൂപ്പിയുള്ള കുറച്ച് ഇമോജികളും അയച്ചു. ദൃശ്യം 2-ന്റെ മികച്ച വിജയം കാഴ്ചക്കാരില്‍ ആകാംക്ഷ നിറച്ചിരിക്കുകയാണ്. ദൃശ്യം മൂന്നാം ഭാഗം വരുമെന്ന ചര്‍ച്ചകളാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിരവധി ട്രോളുകളും ഒപ്പം ചര്‍ച്ചയാകുന്നു. ആമസോണ്‍ പ്രൈം വഴി ഫെബ്രുവരി 19-നായിരുന്നു ദൃശ്യം രണ്ടിന്റെ റിലീസ്.

ദൃശ്യം 2 -വിനെ കുറിച്ച് എനിക്ക് തോന്നിയത് , "Hi Lal , every crime behind , A fear and pain , no exceptions!!! Well crafted and supported with a subdude acting !!!! Well done" .. ❤️😀 #Drishyam2

Posted by Bhadran Mattel on Friday, 26 February 2021

Content highlights : malayalam director bhadran write about drishyam 2