വാഗതനായ വിഷ്ണു ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'തക്കം' എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം  സുരേഷ് ഗോപിയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും ചേര്‍ന്ന് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 

മാജിക് മൊമന്റ്‌സിന്റെ ബാനറില്‍ ബിജു രാമകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മനു ശ്രീകണ്ംപുരം, ലൈന്‍ പ്രൊഡ്യൂസര്‍ റിയാസ് കൊട്ടുക്കാട് എന്നിവരുമാണ്.ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ഈ സിനിമയുടെ കഥയും തിരക്കഥയും വിഷ്ണു വിനോദിന്റേതാണ്. ഹരികൃഷ്ണന്റേതാണ് ഛായാഗ്രഹണം. എഡിറ്റിംഗ് വിഷ്ണു ശങ്കര്‍ നിര്‍വഹിക്കുന്നു.

poster

Content highlights : malayalam criem thriller movie thakkam title poster