നിർമ്മാതാവ് ജോസഫ് എബ്രഹാം, യാത്ര സിനിമയുടെ പോസ്റ്റർ
കോട്ടയം: പ്രശസ്ത നിര്‍മ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. കോട്ടയം മൂലവട്ടം ഗസ്റ്റ് ഹൗസിന് സമീപമുള്ള പ്രക്കാട്ട് വസതിയിലായിരുന്നു താമസം. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് എന്നീ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഏറെക്കാലമായി ചികിത്സയിലായിരുന്നു.
മമ്മൂട്ടി, ശോഭന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് 1985-ല്‍ പുറത്തിറങ്ങിയ 'യാത്ര'. അടിയന്തരാവസ്ഥക്കാലത്ത് പോലീസും ജയില്‍ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് യാത്രയുടെ പ്രമേയം.
ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1982-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് 'ഓളങ്ങള്‍'. അമോൽ പലേക്കർ ആദ്യമായി മലയാളത്തിൽ വേഷമിട്ട 'ഓളങ്ങളി'ൽ പൂർണിമ ജയറാമായിരുന്നു നായിക. ഇളയരാജ സംഗീതം നിർവഹിച്ച സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു.
Content Highlights: malayalam classic movie yathra, producer joseph abraham passed away, yathra movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..