പ്രതീകാത്മ ചിത്രം
കൊച്ചി: പ്രതിസന്ധിയിലായ മലയാളസിനിമയെ രക്ഷപ്പെടുത്താന്‍ ഫ്ളെക്സി ടിക്കറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വരുന്നു. താരതമ്യേന പ്രേക്ഷകര്‍ കുറയുന്ന ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പകുതിനിരക്കില്‍ ടിക്കറ്റ് നല്കുന്ന പദ്ധതിയാണ് ആലോചിക്കുന്നത്. വെള്ളിയാഴ്ച എറണാകുളത്ത് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ നടന്ന സിനിമാസംഘടനകളുടെ യോഗത്തിലാണ് ആശയമുയര്‍ന്നത്. സിനിമാരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വിവിധസംഘടനകളിലെ അംഗങ്ങളെ ചേര്‍ത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു.
താരപ്രതിഫലത്തിലും താരങ്ങളുടെ കരാര്‍ലംഘനത്തിലും ശക്തമായ നടപടി സ്വീകരിക്കും. പുതിയ റിലീസ് സിനിമകള്‍ ടെലഗ്രാം പോലുള്ള ആപ്പുകളില്‍ വരുന്നതിനെതിരേ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ പറഞ്ഞു.
അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.
Content Highlights: Malayalam Cinema Crisis, theaters may introduce flexi ticket, Film Chamber meeting
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..