'ഭോലാ' എന്ന ബോളിവുഡിന്റെ 'കൈതി'; ഹിന്ദി അരങ്ങേറ്റത്തിനൊരുങ്ങി അമലാ പോള്‍


അജയ് ദേവഗണിന്റെ സംവിധാനത്തിലിറങ്ങുന്ന നാലാമത്തെ ചിത്രമാണ് ഭോലാ. തബുവും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നു.

അമലാ പോൾ | ഫോട്ടോ: www.instagram.com/amalapaul/

മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ തന്റെ കഴിവ് തെളിയിച്ച് പ്രേക്ഷക ശ്രദ്ധനേടിയ അമലപോള്‍ ബോളിവുഡിലേക്ക്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിയുടെ റീമേക്ക് '' ഭോലാ'' ആണ് അമലയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. അജയ് ദേവഗണിന്റെ നാലാമത്തെ സംവിധാന ചിത്രമായാണ് ഭോലാ ഒരുങ്ങുന്നത്.

ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ചിത്രത്തില്‍ ഡിസംബര്‍ മുതലാകും അമല ചേരുന്നത്. 2023ല്‍ ചിത്രം റിലീസിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ അമല ചെയ്യുന്ന കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണെന്നും ഉടനെ കൂടുതല്‍ വിവരങ്ങള്‍ പുറത്തവരുമെന്നുമാണ് സൂചനകള്‍.മലയാളത്തില്‍ മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫര്‍, പൃഥ്വിരാജിന്റെ ആടുജീവിതം, ചെമ്പന്‍ വിനോദിനൊപ്പം ടീച്ചര്‍, നീരജ് മാധവിനൊപ്പം ദ്വിജ എന്നിവയാണ് അമലാ പോളിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Content Highlights: malayalam actress amala paul about start her bollywood career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented