അന്തരിച്ച തമിഴ് സിനിമാ താരം വിവേകിന് യാത്രാമൊഴിയേകി മലയാള സിനിമാ ലോകവും. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി നിരവധി താരങ്ങളാണ് വിവേകിന്റെ വേർപാടിൽ വേദന പങ്കുവെച്ചിരിക്കുന്നത്.

"വിവേകിന് ആദരാഞ്ജലികൾ, കരിയറിലുടനീളം നമ്മളെ ചിരിപ്പിച്ച മനുഷ്യൻ, നിങ്ങളുടെ വിയോ​ഗം ഞങ്ങളുടെ ഹൃദയം തകർക്കുന്നു"വെന്നാണ് മമ്മൂട്ടി കുറിച്ചത്.

RIP Vivek ! The one person who made us laugh his entire career, your loss is truly breaking our hearts.

Posted by Mammootty on Friday, 16 April 2021

"ഹൃദയം നിറഞ്ഞ അനുശോചനം"എന്ന് മോഹൻലാൽ കുറിച്ചു. "അങ്ങയോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് അനു​ഗ്രഹമായി കരുതുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തുന്നു" എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് വിവേക് തമിഴ് സിനിമാലോകത്ത് ശ്രദ്ധനേടുന്നത്. ഏത് റോളും തന്റേതായ ശൈലിയിൽ അവതരിപ്പിച്ച് മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അന്യൻ, റൺ, സാമി, ശിവാജി, ഷാജഹാൻ തുടങ്ങി 200-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം അഞ്ചുതവണ അദ്ദേഹത്തിന് ലഭിച്ചു. 2009-ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയുമുണ്ടായി.

Heartfelt condolences

Posted by Mohanlal on Friday, 16 April 2021

1987ൽ ബാലചന്ദർ സംവിധാനം ചെയ്ത മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്കുള്ള വിവേകിന്റെ കടന്നുവരവ്. ധാരാളപ്രഭു എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Content Highlights : Malayalam Actors Mammootty and Mohanlal rememberence to late actor vivek