ലയിലൊരു തോര്‍ത്ത് കെട്ടി, മുണ്ട് മാടിക്കുത്തി മോഹന്‍ലാല്‍ തൊടിയിലേക്കിറങ്ങി. നല്ല ഒന്നാന്തരം സിനിമാറ്റിക് എന്‍ട്രി തന്നെ. പക്ഷേ, അവിടെ നായികയോ സഹതാരങ്ങളോ വില്ലന്മാരോ ഇല്ല. ഉള്ളത് നല്ല വിളഞ്ഞ് നില്‍ക്കുന്ന തക്കാളി, പന്തലില്‍ മൂത്തും പഴുത്തും നില്‍ക്കുന്ന പാവക്ക, നിറയെ വിളഞ്ഞ പച്ചമുളക്, പയര്‍, വഴുതനങ്ങ.... ഇവയൊക്കെ നനച്ചും മണ്ണ് കിളച്ചും വിളവെടുത്തും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍. ഒപ്പം സഹായിയായ ദാസും. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിന്റെ റിയല്‍ ലൈഫ് റീടേക്ക് പോലൊരു രംഗം.

mohanlal

പുതിയ ചിത്രം ബറോസിന്റെ ലൊക്കേഷനല്ല. എറണാകുളം എളമക്കരയിലെ മോഹന്‍ലാലിന്റെ വീട്ടിലെ പച്ചക്കറിത്തോട്ടമാണിത്. ലോക്ഡൗണ്‍ കാലത്ത് ഷൂട്ടിങ് തിരക്കൊഴിഞ്ഞ് ഇവിടെയെത്തിയാല്‍ ലാല്‍ ഈ പച്ചക്കറി തോട്ടത്തിലാണ് ഏറെ നേരവും. ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ തന്റെ തോട്ടവും കൃഷിപ്പണിയും കാണിച്ചുതരുന്നത്.

mohanlal

കഴിഞ്ഞ കുറച്ച് കാലമായി വീട്ടിലെ അടുക്കളയിലേയ്ക്ക് ആവശ്യമായ പച്ചക്കറി മുഴുവന്‍ ഈ തോട്ടത്തില്‍ നിന്നു തന്നെയാണ് വിളവെടുക്കുന്നതെന്ന് ലാല്‍ പറയുന്നു. പച്ചക്കറി കൃഷിക്ക് ഒരുപാട് സ്ഥലമൊന്നും വേണ്ടെന്നും മനസുണ്ടെങ്കില്‍ മുറ്റത്ത് ഗ്രോ ബാഗുകളിലും ടെറസിലും ഇതുപോലെ വിഷമില്ലാത്ത പച്ചക്കറി വിളയിക്കാമെന്നും ലാല്‍ തന്റെ തോട്ടം കാട്ടി സാക്ഷ്യപ്പെടുത്തുന്നു.

mohanlal

ലോക്ഡൗണിന് സമാനമായ മറ്റൊരു അടച്ചിടല്‍, അകത്തിരിക്കല്‍ കാലത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് ശരിക്കും ആശ്വാസവും പ്രചോദനവും നല്‍കുന്നതാണ് ലാലിന്റെ വീഡിയോ.

mohanlal

Content Highights: Malayalam Actor Mohanlal Organic Vegitable Garden Elamakara House