
Ramesh pisharody
നടനും സംവിധായകനുമായ രമേഷ് പിഷാരടി നിർമാണരംഗത്തേക്ക്. രമേഷ് പിഷാരടി എന്റർടെയിൻമെന്റ്സ് എന്ന പേരിലാണ് നിർമാണ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബിഗ്സ്ക്രീനിലും വേദികളിലുമുള്ള മികച്ച കലാസൃഷ്ടികളുടെ നിർമാണമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
വിഷുദിനത്തിലാണ് നിർമാണ കമ്പനി ആരംഭിച്ചുവെന്ന കാര്യം പിഷാരടി ഔദ്യോഗികമായി അറിയിച്ചത്. നടൻ, സംവിധായകൻ, അവതാരകൻ എന്നീ നിലകളിൽ സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച രമേഷ് പിഷാരടി 2018-ൽ പഞ്ചവർണത്തത്ത എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് കടന്നുവന്നു. തുടർന്ന് 2019-ൽ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവൻ എന്ന ചിത്രവും സംവിധാനം ചെയ്തു.
Content highlights :malayalam actor and director ramesh pisharody turns in production
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..