സ്താദ് ഹോട്ടലിലെ കരീം ഭായിയുടെ ഹൂറിയായി വന്ന് സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് മാളവികാ നായര്‍. പിന്നീട് മലയാളത്തില്‍ കര്‍മയോദ്ധ, പുതിയ തീരങ്ങള്‍, ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്നീ സിനിമകളില്‍ മാളവിക ചെറിയ വേഷങ്ങള്‍ ചെയ്തു. കുക്കൂ എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മാളവിക ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും സ്വന്തമാക്കി.

തെലുഗു നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ്അശ്വന്‍ ഒരുക്കിയ മഹാനടി എന്ന സിനിമയിലൂടെ മാളവിക വീണ്ടും ശ്രദ്ധനേടി. കീര്‍ത്തി സുരേഷ് സാവിത്രിയായും ദുല്‍ഖര്‍ സല്‍മാന്‍ ജെമിനി ഗണേശനായും എത്തിയപ്പോള്‍ ജെമിനിയുടെ ആദ്യഭാര്യ അലമേലുവിനെ അവതരിപ്പിച്ചത് മാളവിക ആയിരുന്നു. 

മഹാനടിയുടെ വിജയത്തോടു കൂടി തെലുഗു സിനിമകളില്‍ സജീവമാവുകയാണ് മാളവിക. ടാക്‌സി വാല, വിജേത എന്നീ സിനിമകളില്‍ നായികയായി എത്തുന്നത് മാളവികയാണ്. വിജേതയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാളവികയുടെ പുതിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. പുതുമുഖം കല്യാണ്‍ ദേവാണ് ചിത്രത്തിലെ നായകന്‍.

ഡല്‍ഹിയില്‍ ജനിച്ച മാളവിക വളര്‍ന്നത് കൊച്ചിയിലാണ്. പരസ്യചിത്രങ്ങളിലൂടെയും സംഗീത ആല്‍ബങ്ങളിലൂടെയുമാണ് മാളവിക സിനിമയില്‍ എത്തിയത്. 

Content Highlights: malavika nair usthad hotel mahanati fame alamelu dulquer salmaan gemini ganeshan