ക്രിസ്റ്റി പോസ്റ്റർ | photo: special arrangements
മാളവിക മോഹനന്, മാത്യു തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്വിന് ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്രിസ്റ്റി'. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. സംവിധായകന്റെ കഥയ്ക്ക് ബെന്യാമിനും ജി.ആര്. ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററിന് താഴെ ഒരാള്‍ പങ്കുവെച്ച കമന്റും അതിന് മാളവിക നല്കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. 'മാത്യു ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എന്റെ ടെന്‍ഷന്‍' എന്നാണ് ഇയാള്‍ കുറിച്ചത്.
'അവന് അത് നന്നായി കൈകാര്യം ചെയ്തു'വെന്നാണ് മാളവിക കമന്റിന് മറുപടിയായി പറഞ്ഞത്. പോസ്റ്റര്‍ കണ്ടിട്ട് ചെറുപ്പക്കാരനും പ്രായമുള്ള സ്ത്രീയും തമ്മിലുള്ള പ്രണയ കഥ പോലെ തോന്നിയെന്നും അതുകൊണ്ട് താന്‍ സംശയം ചോദിച്ചതാണെന്നും ഇയാള്‍ പിന്നീട് കമന്റ് ചെയ്തു.
'റോക്കി മൗണ്ടെയിന് സിനിമാസ്'ന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന് സതീശന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ക്രിസ്റ്റി ഒരു റൊമാന്റിക്ക് ഫീല്‍ ഗുഡ് ചിത്രമാണ്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാറും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ആനന്ദ് സി ചന്ദ്രന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
Content Highlights: malavika mohanan s reply to twitter user s comment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..