രജനീകാന്തിന്റെ പുതിയ തമിഴ് ചിത്രത്തില്‍ മലയാളി നടി മാളവിക മോഹനനും, തൃഷയും.കാര്‍ത്തിക്ക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. .മാളവികയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തില്‍ തൃഷയും പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ ഒപ്പമുള്ള തൃഷയുടെ ആദ്യ ചിത്രമായിരിക്കും ഇത്.എന്നാല്‍ ചിത്രത്തില്‍ പുതിയതായി അഭിനയിക്കാന്‍ നിശ്ചയിച്ചവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലgfgg

വിജയ് സേതുപതി, സിമ്രാന്‍,ബോബി സിന്‍ഹ, സനന്ത് റെഡ്ഡി. മേഘ ആകാശ്‌ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.ബോളിവുഡ് നടന്‍ നവാസുദ്ധിന്‍ സിദ്ദിഖി ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യന്‍ സിനിമ എന്ന ഖ്യാതിയും ഈ ചിത്രത്തിനുണ്ട്.

പിസ്സ, ജിഗര്‍താണ്ട,മെര്‍ക്കുറി, ഇരവി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്.ഇദേഹത്തിന്റെ  പുതിയ സിനിമയില്‍  രജനികാന്ത് അഭിനയിക്കുന്നു എന്നത് വലിയ വാര്‍ത്തയായിരുന്നു. 

ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. പട്ടം പോലെ എന്ന മലയാള ചിത്രത്തില്‍ ദുല്‍ഖര്‍ സര്‍മാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ അരങ്ങേറ്റം. ഇറാനിയന്‍ സംവിധായകന്‍ മജീദ് മാജിദി സംവിധാനം ചെയ്ത ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ഇന്ത്യന്‍ ചിത്രമായിരുന്നു മാളവികയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം

content highlights:malavika mohanan and thrisha , karthik subbaraj new tamil movie, rajinikanth new movie,nawassudheen sidhique