'സ്ത്രീയുടെ സ്ഥാനം അടുക്കളയിൽ തന്നെ, ഈ ലിംഗഭേദം എന്നില്ലാതാകും'


സാങ്കൽപ്പിക ക്വാരന്റെെൻ വീട് വിഭാവനം ചെയ്ത പോസ്റ്ററിനെതിരേ നടി മാളവിക മോഹനൻ.

-

മാസ്റ്റർ സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സാങ്കൽപ്പിക ക്വാറന്റീൻ വീട് വിഭാവനം ചെയ്ത പോസ്റ്ററിനെതിരേ നടി മാളവിക മോഹനൻ.

നടൻമാരായ വിജയ്, വിജയ് സേതുപതി, ശന്തനുഭാ​ഗ്യരാജ്, സംധായകൻ ലോകേഷ് കനകരാജ്, മാളവിക എന്നിവരെ ഉൾപ്പെടുത്തിയാണ് ഒരു ആരാധകൻ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.

അതിൽ പുരുഷൻമാർ പാട്ടുകേൾക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ മാളവിക പാചകത്തിലാണ്. ഇത് ശ്രദ്ധയിൽപ്പെട്ട മാളവിക ഇങ്ങനെക്കുറിച്ചു. ''ഒരു സാങ്കൽപ്പിക മൂവി ഹൗസിൽ പോലും സ്ത്രീയുടെ ജോലി പാചകമാണ്, ഈ ലിം​ഗഭേദം എന്നില്ലാതാകും-മാളവിക ചോദിക്കുന്നു.''

Malavika Mohanan against master movie quarantine house poster by a fan gender discrimination

കൊറോണ ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യപിച്ച സാഹചര്യത്തിൽ സിനിമകളുടെ റിലീസും ഷൂട്ടിങ്ങുമെല്ലാം അനിശ്ചിതാവസ്ഥയിലാണ്. ഏപ്രിൽ 9 നാണ് മാസ്റ്ററിന്റെ റിലീസ് തീരുമാനിച്ചിരുന്നു. അതിനിടെ മാസ്റ്റർ ആമസോൺ പ്രെെമിൽ ഉടനെ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാൽ അത് വാസ്തവമല്ലെന്ന് പറഞ്ഞ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രം​ഗത്തെത്തി. തിയ്യറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രമേ ആമസോൺ പ്രെെമിൽ ലഭ്യമാവുകയുള്ളൂ എന്ന് അവർ വ്യക്തമാക്കി.

Content Highlights: Malavika Mohanan on gender discrimination, master movie poster designed by a fan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented