മാളവികാ മോഹനൻ | ഫോട്ടോ: എ.എഫ്.പി
സ്ത്രീകൾ എപ്പോൾ വേണമെങ്കിലും അരക്ഷിതാവസ്ഥയിലാകാമെന്ന് നടി മാളവികാ മോഹനൻ. നമ്മൾ വാതിൽ തുറന്നുകൊടുക്കാതെ ആരും നമ്മളെ ആക്രമിക്കാൻ വരില്ല എന്നു പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മാളവികയുടെ ഈ അഭിപ്രായം.
നമ്മൾ വാതിൽ തുറന്നാൽ മാത്രമേ ഒരാൾ നമ്മളെ ആക്രമിക്കാൻ വരൂ എന്ന് ഈയിടെ നടി സ്വാസിക ഒരു അഭിമുഖത്തിൽ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇത് സംബന്ധിച്ച അവതാരകയുടെ ചോദ്യത്തിനോടുള്ള പ്രതികരണത്തിന് ഡൽഹിയിലെ നിർഭയ സംഭവം ചൂണ്ടിക്കാട്ടി മാളവിക മോഹനൻ മറുപടി പറഞ്ഞത്. നിർഭയ സംഭവം പെൺകുട്ടി വാതിൽ തുറന്നുകൊടുത്തിട്ടല്ലല്ലോ എന്ന് അവർ പറഞ്ഞു.
ഡൽഹിയിലൂടെയൊക്കെ യാത്ര ചെയ്യുമ്പോൾ സുരക്ഷയില്ലെന്ന് തനിക്കും തോന്നിയിട്ടുണ്ട്. എത്ര ശക്തയായിരുന്നാലും ആർക്കും എന്തുവേണമെങ്കിലും ചെയ്യാമല്ലോ. അങ്ങനെയൊരു നിമിഷത്തിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും. അഞ്ചുപേരൊക്കെ ആക്രമിക്കാൻ വന്നാൽ എന്ത് ചെയ്യാൻ സാധിക്കുമെന്നും മാളവിക ചോദിച്ചു.
'നമ്മൾ വാതിൽ തുറന്നുകൊടുക്കാതെ ആരും നമ്മളെ ആക്രമിക്കാൻ വരില്ല എന്നു പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. ഡൽഹിയിലെ നിർഭയ സംഭവം നടക്കുന്നത് ആ പെൺകുട്ടി ബസിൽ യാത്ര ചെയ്യുമ്പോഴാണ്. അവർ വാതിൽ തുറന്നുകൊടുത്തതല്ലല്ലോ. ഇത്തരം പ്രസ്താവനകൾ നിരുത്തവാദപരമാണ്.' മാളവിക പറഞ്ഞു.
ആൽവിൻ ഹെൻട്രി സംവിധാനം ചെയ്യുന്ന ക്രിസ്റ്റിയാണ് മാളവികയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം. മാത്യൂ തോമസാണ് നായകൻ. പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിയാൻ വിക്രം വിക്രം നായകനാവുന്ന തങ്കലാനിലും മാളവികയാണ് നായിക.
Content Highlights: malavika mohanan interview, malavika mohanan about swasika's controversial statement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..