-
ഗർഭിണിയായ ആന സ്ഫോടകവസ്ഥു നിറച്ച പൈനാപ്പിൾ ഭക്ഷിച്ച് ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ ട്വീറ്റുമായി മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രംഗത്ത് വന്നത് വാർത്തയായിരുന്നു. സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ എന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം.
മനേക ഗാന്ധിയുടെ വാക്കുകൾ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്ന പ്രചരണങ്ങളുണ്ടായി. ഇതിനെതിരേ ശക്തമായ പ്രതികരണവുമായി സിനിമാപ്രവർത്തകരടക്കം ഒട്ടനവധിപേർ രംഗത്തെത്തി.
ഈ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച് 2019 ൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. മലപ്പുറം കഥകൾക്കപ്പുറം എന്ന് പേരിൽ പുറത്തിറങ്ങിയ ഈ ഡോക്യുമെന്ററി മലപ്പുറം ജില്ലയിലെ ജനജീവിതത്തെയും മതമെെത്രിയെയും അടയാളപ്പെടുത്തുന്നു.
Content Highlights: Malappuram Beyond the tales documentary
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..