രക്ഷാദൗത്യത്തിന് ശേഷം ബാബു, ഷെയ്ൻ നിഗം
ഭക്ഷണവും വെള്ളവുമില്ലാതെ മലമ്പുഴയിലെ ചെങ്കുത്തായ മലയിടുക്കില്‍ കുടുങ്ങി ആത്മവിശ്വാസത്തോടെ പിടിച്ചു നിന്ന യുവാവിനെ അഭിനന്ദിച്ച് നടന്‍ ഷെയ്ന്‍ നിഗം. ചേറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങള്‍ മലയുടെ മുകളിലെത്തി വടംകെട്ടിയാണ് ബാബുവിനെ മുകളിലേക്കെത്തിച്ചത്. രണ്ട് ദിവസങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തിന് ശേഷമാണ് ബാബു ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റേതാണ് ഈ ദിനമെന്ന് ഷെയ്ന്‍ കുറിച്ചു.
ഷെയ്നിന്റെ കുറിപ്പ വായിക്കാം
ഒടുവില്‍ സന്തോഷ വാര്‍ത്ത, ബാബുവിനെ ആര്‍മി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങള്‍ സുരക്ഷിതമാക്കി.
40 മണിക്കൂര്‍ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തില്‍ മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെയും ആണ് ഈ ദിവസം.
Content Highlights: Malambuzha youth Rescue, actor Shane Nigam appreciates R Babu, survivor of canyoneering accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..