പുഷ്പ രണ്ടില്‍ സാമന്തയില്ല, പകരം ചുവടുവയ്ക്കാന്‍ മലൈക


മലൈക അറോറ, പുഷ്പയിലെ ആദ്യഭാഗത്തിലെ ഗാനരംഗത്തിൽ സാമന്തയും അല്ലു അർജുനും

അല്ലു അര്‍ജുന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ മലൈക അറോറ നൃത്തരംഗത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മണിരത്‌നം സംവിധാനം ചെയ്ത ദില്‍സേയിലെ 'ചയ്യ ചയ്യ', സല്‍മാന്‍ ഖാന്റെ 'മുന്നി ബദ്നാമുഹൂയി', അക്ഷയ് കുമാറിന്റെ 'അനാര്‍ക്കലി ഡിസ്‌കോ ചാലി', പവന്‍ കല്യാണിന്റെ 'കെവ്വു കേക്ക' തുടങ്ങി നിരവധി ഡാന്‍സ് നമ്പറുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മലൈക.

ചിത്രത്തിലെ ആദ്യഭാഗത്തില്‍ നടി സാമന്തയായിരുന്നു ഡാന്‍സ് നമ്പറില്‍ എത്തിയത്. 'ഓ അണ്ടവാ' എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സാമന്തയുടെ ആദ്യ ഡാന്‍സ് നമ്പറായിരുന്നു പുഷ്പയിലേത് എങ്കിലും നടിയുടെ പ്രകടനത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. മൂന്ന് മിനിറ്റ് മാത്രമുള്ള ഗാന രംഗത്തിനായി അഞ്ച് കോടിയായിരുന്നു താരത്തിന്റ പ്രതിഫലമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദേവി ശ്രീ പ്രാസാദാണ് സംഗീതമൊരുക്കിയത്.

സുകുമാര്‍ ആണ് പുഷ്പയുടെ സംവിധായകന്‍. ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ശേഷാചലം കുന്നുകളില്‍വളരുന്ന ചന്ദനകള്ളക്കടത്ത് സംഘത്തിലെ ഒരു സാധാരണ അംഗത്തിന്റെ ഉയര്‍ച്ചയാണ് പുഷ്പ ആദ്യഭാഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍. സിനിമ സാമ്പത്തികമായി ഗംഭീര വിജയം നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. 100 ദിവസമാണ് അല്ലു അര്‍ജുന്‍ ചിത്രത്തിനായി നീക്കിവെച്ചിരിക്കുന്നത്. ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മൈത്രി മൂവി മേക്കേഴ്‌സ് മുട്ടംസെട്ടി മീഡിയയുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കേരളത്തില്‍ ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം വിതരണം ചെയ്തത്.

Content Highlights: Malaika arora to dance in Pushpa The Rule, Samantha Pusha Rise, Allu Arjun, O Antava song


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented