യെസ് പറഞ്ഞെന്ന് മലൈക; അർജുൻ കപൂറുമായി വിവാഹം ഉറപ്പിച്ചോയെന്ന് സോഷ്യൽ മീഡിയ


താരത്തിന്റെ വിവാഹവാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഈ പോസ്റ്റ് എന്നതാണ് സംശയങ്ങൾക്ക് ആക്കംകൂട്ടുന്നത്.

മലൈക അറോറ | ഫോട്ടോ: www.instagram.com/malaikaaroraofficial/

സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ബോളിവുഡ് നടി മലൈക അറോറ. വ്യാഴാഴ്ച രാവിലെ മലൈക ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രവും ഒപ്പമുള്ള വാചകവുമാണ് ചർച്ചകൾക്ക് കാരണം.

ഞാൻ യെസ് പറഞ്ഞു എന്നാണ് മലൈക പോസ്റ്റ് ചെയ്തത്. എന്തിനാണ് ഈ സമ്മതം എന്നാണ് ചർച്ചകളുടെയെല്ലാം വിഷയം. നടൻ അർജുൻ കപൂറുമായുള്ള വിവാഹമാണോ എന്നാണ് ഏവരുടേയും ചോദ്യം. താരത്തിന്റെ വിവാഹവാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഈ പോസ്റ്റ് എന്നതാണ് സംശയങ്ങൾക്ക് ആക്കംകൂട്ടുന്നത്.ഏറെക്കാലമായി ഡേറ്റിങ്ങിലായിരുന്ന മലൈകയും അർജുനും തങ്ങളുടെ പ്രണയം പരസ്യമാക്കിയത് 2019-ലാണ്. വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യം നിരന്തരമായി ഇരുവരും അഭിമുഖീകരിച്ചിരുന്നു. ഈയിടെ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ വിവാഹം മനസിലില്ല എന്നാണ് അർജുൻ കപൂർ വ്യക്തമാക്കിയത്.

ആഡംബരങ്ങളില്ലാത്ത വിവാഹത്തിന് മലൈകയും അർജുനും പദ്ധതിയിടുന്നതായി ഈവർഷം റിപ്പോർട്ടുകൾ വന്നിരുന്നു. രജിസ്റ്റർ വിവാഹം നടത്തിയശേഷം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്ന് നടത്താനുമായിരുന്നു ഇരുവരും ആലോചിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: Malaika Arora's Cryptic Post, Malaika Arora and Arjun Kapoor, Malaika Arora Instagram Post Viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented