രോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസറ്റ് ചെയ്ത ഒരു ചിത്രം. അതിന്റെ പേരില്‍ നാട്ടുകാരുടെ ചീത്തവിളിയും. ഒടുവില്‍ നടി മലൈക അറോറയ്ക്ക് നിയന്ത്രണം വിട്ടു. പരിധിവിട്ട് അഭിപ്രായം പറഞ്ഞയാള്‍ക്ക് എരിവും പുളിയും ചേര്‍ത്തു തന്നെ നല്ല മറുപടിയും കൊടുത്തു മലൈക.

ഷോര്‍ട്ട്സ് ധരിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോയാണ് എല്ലാ പ്രശ്നങ്ങൾക്കും വഴിവച്ചത്. ഈ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകളില്‍ തന്റെ വസ്ത്രത്തെ കളിയാക്കിക്കൊണ്ടും നടനും മുന്‍ ഭര്‍ത്താവുമായ അര്‍ബാസ് ഖാനുമായി ബന്ധപ്പെടുത്തിക്കൊണ്ടുമുള്ള കമന്റുകളാണ് മലൈകയെ പ്രകോപിപ്പിച്ചത്.

ഇതിപ്പോൾ സ്ത്രീകളുടെ പതിവാണ്. ഒരു പണക്കാരനെ കല്ല്യാണം കഴിക്കുക. എന്നിട്ട് വിവാഹമോചനം നേടി അതുവഴി കിട്ടുന്ന ജീവനാംശം കൊണ്ട് അടിച്ചുപൊളിച്ച് ജീവിക്കുക. സ്വന്തമായി പണം സമ്പാദിക്കാന്‍ കഴിയുമെങ്കില്‍ എന്തിനാണ് ജീവനാംശം എന്നായിരുന്നു ഒരു കമന്റ്.

കുട്ടിട്രൗസറിട്ട് ജിമ്മിലും സലൂണിലുമെല്ലാം അവധിക്കാലം ആഘോഷിക്കുകയാണ് മലൈകയെന്നായിരുന്നു മറ്റൊരു കമന്റ്. നിങ്ങള്‍ക്ക് കാര്യമായി എന്തെങ്കിലും ജോലിയുണ്ടോ? അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പണം കൊണ്ട് ജീവിക്കുകയാണോ എന്നും കമന്റില്‍ ചോദിച്ചു.

ഇതൊക്കെയാണ് മലൈകയെ പ്രകോപിപ്പിച്ചത്. മറ്റ് പല സെലിബ്രിറ്റികളെയും പോലെ വെറുതെ കണ്ടില്ലെന്ന് നടിക്കാനൊന്നും ഒരുക്കമായിരുന്നില്ല മലൈക. നല്ല ചുട്ട മറുപടി തന്നെ കൊടുത്തു പരിഹസിച്ചയാള്‍ക്ക്.

എന്റെ മാന്യതയ്ക്ക് നിരക്കുന്നതല്ല എന്നത് കൊണ്ട് ഇത്തരം സംഭാഷണങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. എന്നെ കുറിച്ച് ഒന്നും അറിയാത്തവര്‍ ആദ്യം വസ്തുതകള്‍ നേരാംവണ്ണം മനസ്സിലാക്കിയിട്ടുവേണം എനിക്കെതിരെ ഇങ്ങിനെ അമേദ്യമെറിയാന്‍. അതല്ലെങ്കില്‍ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞ് വെറുതെ ഇരുന്നാല്‍ മതി. ജീവിതത്തില്‍ ഇല്ല ഒരു കാര്യവും ചെയ്യാനില്ലാത്ത നിങ്ങളോട് എനിക്കൊരു കാര്യമേ പറയാനുള്ളൂ. നിങ്ങള്‍ സ്വന്തം സമയം വിലപ്പെട്ട മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടി വിനിയോഗിക്കൂ-മലൈക കുറിച്ചു.

1998ല്‍ വിവാഹിതരായ മലൈകയും അര്‍ബാസ് ഖാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഔദ്യോഗികമായി പിരിഞ്ഞത്.