'നാല്‍പ്പതുകളിലും പ്രണയം കണ്ടെത്തുന്നത് സാധാരണമാണ്'; പരിഹസിക്കുന്നവരോട് മലൈക


മലൈക, അർജുൻ കപൂറിനൊപ്പം മലൈക

നടി മലൈക അറോറയും നടന്‍ അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. മലൈകയ്ക്ക് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്താണ് കിംവദന്തി പ്രചരിപ്പിച്ചവര്‍ക്ക് അര്‍ജുന്‍ മറുപടി കൊടുത്തത്. കിംവദന്തികള്‍ക്ക് സ്ഥാനമില്ലെന്നും സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂവെന്നും എല്ലാവര്‍ക്കും നന്മകള്‍ ആശംസിക്കൂവെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് അര്‍ജുന്‍ കുറിച്ചു.

48കാരിയാണ് മലൈക, 36 വയസാണ് അര്‍ജുന്. നാല് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഈ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകള്‍ക്കെതിരേയും അടുത്തിടെ അര്‍ജുന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. പ്രണയവും സ്വകാര്യ ജീവിതവും തന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും വയസ് എത്രയാണ് എന്നതിനെ കുറിച്ച് മറ്റുള്ളവര്‍ വിഷമിക്കേണ്ടതില്ലെന്നും പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഢിത്തമാണെന്നുമാണ് അര്‍ജുന്‍ പറഞ്ഞത്.

ഇപ്പോഴിതാ പ്രണയത്തിന്റെ അടിസ്ഥാനം പ്രായമല്ലെന്ന് ചൂണ്ടിക്കാട്ടി മലൈകയും രംഗത്ത് വന്നിരിക്കുകയാണ്. ''നിങ്ങള്‍ നാല്‍പ്പതുകളില്‍ പ്രണയം കണ്ടെത്തുന്നത് സാധാരണമായി കാണുക. മുപ്പതുകളില്‍ പുതിയ സ്വപ്നങ്ങള്‍ കാണുന്നതും അവയ്ക്ക് പിറകെ പോകുന്നതും സാധാരണമാണെന്ന് മനസിലാക്കുക. അമ്പതുകളില്‍ നിങ്ങള്‍ നിങ്ങളെ കണ്ടെത്തുന്നതും സാധാരണമാണെന്ന് തിരിച്ചറിയുക. ഇരുപത്തഞ്ചില്‍ എത്തിയാല്‍ ജീവിതം അവസാനിച്ചു എന്നല്ല. അങ്ങനെ എല്ലാം അവസാനിച്ചത് പോലെ നടിക്കാതിരിക്കൂ''- മലൈക കുറിച്ചു.

നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 98ലാണ് അര്‍ബാസും മലൈകയും വിവാഹിതരാകുന്നത്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 2016ലാണ് അര്‍ബാസും മലൈകയും വേര്‍പിരിയുന്നത്. അര്‍ജനും മലൈകയും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇവരുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്. 2019ല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇരുവരും പ്രണയം തുറന്ന് പറയുകയും ചെയ്തു.

Content Highlights: Malaika Arora shares note normalizing finding love in 40


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented