ഫിറ്റ്നസിന്റെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. വര്‍ക്കൗട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാനും താരം മറക്കാറില്ല. കഴിഞ്ഞ ദിവസം മലൈകയുടെ ജിം ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതില്‍ സ്‌ട്രെച്ച് മാര്‍ക്ക് വ്യക്തമായി കാണാമായിരുന്നു. അതിന് പിന്നാലെ ഒട്ടനവധിപേര്‍ പരിഹാസവുമായി രംഗത്തെത്തി. 

മലൈകയ്ക്ക് പ്രായമായെന്നും അതുകൊണ്ടാണ് സ്‌ട്രെച്ച് മാര്‍ക്കെന്നുമായിരുന്നു ചിലരുടെ പരിഹാസം. ഇതിന് പിന്നാലെ മാലൈകയെ പിന്തുണച്ച് ആരാധകരടക്കം ഒട്ടനവധിപേര്‍ രംഗത്തെത്തി. പ്രസവം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സ്‌ട്രെച്ച് മാര്‍ക്ക് ഉണ്ടാകാമെന്നും അതില്‍ പരിസഹിക്കാന്‍ എന്തിരിക്കുന്നുവെന്നും മലൈകയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

അതേ പ്രായമുള്ള പുരുഷതാരങ്ങളുടെ ഫിറ്റ്‌നസിനെ പ്രശംസിക്കുന്ന ആളുകള്‍ എന്തുകൊണ്ടാണ് സ്ത്രീകളുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു. സ്വന്തം അമ്മയുടെ സ്‌ട്രെച്ച് മാര്‍ക്ക്‌സ് ശ്രദ്ധിക്കാത്തവരാണ് മലൈകയെ പരിഹസിക്കുന്നതെന്നും അവര്‍ പറയുന്നു. 

Content Highlights: Malaika Arora gets trolled for showing off her stretch marks,