അർജുൻ കപൂറും മലൈക അറോറയും | Photo: Instagram.com|malaikaaroraofficial|?hl=en
ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ ചൂടുള്ള ചർച്ചയാണ് നടൻ അര്‍ജുന്‍ കപൂറും നടി മലൈക അറോറയും തമ്മിലുള്ള പ്രണയം. ഇരുവരും ഉടൻ വിവാഹിതരാകുമെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ട്. അതിനിടയിൽ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായവുകയാണ് ഇവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ.
അവള്‍ നിങ്ങളെ നോക്കുമ്പോള്‍ എന്നു കുറിച്ചാണ് അർജുൻ ചിത്രം പങ്കുവച്ചത്. അത് ആരാണെന്ന ചോദ്യവുമായി കാമുകി മലൈകയും എത്തി. ഒന്ന് ഊഹിച്ചുനോക്കൂ, മണ്ടീ എന്നായിരുന്നു മലൈകയ്ക്ക് അര്‍ജുന്‍ നല്‍കിയ മറുപടി. അര്‍ജുൻ പറയുന്നത് നിങ്ങളെക്കുറിച്ച് തന്നെയാണെന്ന കമന്റുമായി ആരാധകരും ചിത്രം ഏറ്റെടുത്തു.
ധർമ്മശാലയിലേക്ക് യാത്രപോയപ്പോൾ പകർത്തിയ ചിത്രമാണ് മലെെക പങ്കുവച്ചത്. നീയൊപ്പമുള്ളപ്പോൾ മടുപ്പു തോന്നില്ലെന്ന് മലെെക കുറിച്ചു.
നടൻ അര്‍ബ്ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. അര്‍ജുന്റെ കുടുംബ ചടങ്ങുകളിലും മലൈക പങ്കെടുത്തിരുന്നു.
47 കാരിയായ മലൈകയ്ക്ക് 15 വയസുള്ള മകനുണ്ട്. 35 കാരനാണ് അര്‍ജുന്‍ കപൂര്‍. 1998 ലാണ് സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ അര്‍ബാസ് ഖാന്‍ മലൈകയെ വിവാഹം ചെയ്യുന്നത്. 2017 ലാണ് ഇവര്‍ വേര്‍പിരിയുന്നത്. സല്‍മാന്റെ സഹോദരി അര്‍പ്പിതയുമായി പ്രണയത്തിലായിരുന്നു അര്‍ജുന്‍. പിന്നീട് അവർ വേർപിരിഞ്ഞു.
Content Highlights: Malaika Arora Arjun kapoor Instagram post,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..