ചിത്രീകരണത്തിനിടെ ഞാൻ ട്രെയിനിൽ നിന്ന് തെറിച്ചുപോകുമോ എന്ന് ഷാരൂഖ് ഭയപ്പെട്ടിരുന്നു -മലൈക


ഒരു അഭിമുഖത്തിനിടെയാണ് മലൈക പഴയ ഷൂട്ടിങ് അനുഭവങ്ങൾ ഓർത്തെടുത്തത്.

ദിൽസേയിലെ ​ഗാനരം​ഗം, മലൈക അറോറ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, എ.എഫ്.പി

എ.ആർ. റഹ്മാൻ സം​ഗീതസംവിധാനം ചെയ്ത ഡാൻസ് നമ്പറുകളെടുത്താൽ അതിൽ മുൻനിരയിലാകും ദിൽ സേയിലെ 'ഛയ്യ ഛയ്യ' എന്ന ​ഗാനം. ​ഗാനവും സിനിമയുമിറങ്ങി 24 വർഷം കഴിഞ്ഞിട്ടും സുഖ് വീന്ദർ സിങ് ആലപിച്ച ​ഗാനത്തിന്റെയോ ​ദൃശ്യത്തിന്റെയോ പുതുമയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഈ ​ഗാനചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവം ഓർത്തെടുത്തിരിക്കുകയാണ് നടി മലൈക അറോറ.

മലൈകയും ഷാരൂഖ് ഖാനും ഒരു സംഘം നർത്തകരുമാണ് ഓടുന്ന തീവണ്ടിക്ക് മുകളിൽ ഛയ്യ ഛയ്യക്കുവേണ്ടി നൃത്തംചവിട്ടിയത്. ഓടുന്ന തീവണ്ടിക്ക് മുകളിലാണ് ചിത്രീകരണമെങ്കിലും മലൈകയ്ക്കും ഷാരൂഖിനും അവരെ തീവണ്ടിയുമായി ബന്ധിപ്പിച്ചുനിർത്തുന്ന സുരക്ഷാ മാർ​ഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ പിന്നണി നർത്തകർക്ക് ഉണ്ടായിരുന്നുവെന്നും മലൈക പറഞ്ഞു.ഒരു അഭിമുഖത്തിനിടെയാണ് മലൈക പഴയ ഷൂട്ടിങ് അനുഭവങ്ങൾ ഓർത്തെടുത്തത്. നൃത്തം ചെയ്യുന്നതിനിടെ തെറിച്ചുപോകുമോ എന്നായിരുന്നു ഷാരൂഖിന്റെ ഭയം. അപകടം പറ്റാതിരിക്കാൻ എന്തെങ്കിലും സുരക്ഷാമാർ​ഗങ്ങൾ ഉപയോ​ഗിച്ച് തീവണ്ടിയുമായി എന്നെ ബന്ധിപ്പിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും അണിയറപ്രവർത്തകർ അത് നിഷേധിച്ചു. എന്നാൽ അങ്ങനെ ചെയ്താൽ ശരീരത്തിന്റെ ചില ചലനങ്ങൾ ശരിയാവില്ല എന്നതിനാലായിരുന്നു അത്. മലൈക പറഞ്ഞു.

മണിരത്നം സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദിൽസേ. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം തന്നെ ഇന്നും സൂപ്പർഹിറ്റുകളാണ്. മനീഷാ കൊയ്രാള, പ്രീതി സിന്റ എന്നിവരായിരുന്നു നായികമാർ. മണിരത്നം തന്നെയായിരുന്നു തിരക്കഥ. ക്യാമറ സന്തോഷ് ശിവനും നിർവഹിച്ചു.

Content Highlights: malaika arora about dil se movie shooting and shah rukh khan, chayya chayya song

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented