വര്‍ഷങ്ങള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അര്‍ജുന്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന് മലൈക അറോറ വെളിപ്പെടുത്തിയിരുന്നു. അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മലൈകയുടെ പ്രഖ്യാപനം. ഇപ്പോള്‍ മലൈകയുടെ 46-ാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് അര്‍ജുന്‍. 

കാമുകിയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് അര്‍ജുന്‍ പങ്കുവച്ചിരിക്കുന്നത്. ഇറ്റലിയിലെ മിലാനില്‍ വച്ചാണ് ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

♥️

A post shared by Arjun Kapoor (@arjunkapoor) on

മുംബൈയില്‍ വച്ച് മലൈകയുടെ പിറന്നാള്‍ ആഘോഷം നടന്നിരുന്നു. ശില്‍പ്പ ഷെട്ടി, കരീന കപൂര്‍, കരിഷ്മ കപൂര്‍, ട്വിങ്കിള്‍ ഖന്ന, അമൃത അറോറ എന്നിവരും അര്‍ജുന്റെ സഹോദരി ജാന്‍വി കപൂറും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. 

അര്‍ജുനും മലൈകയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 46 കാരിയായ മലൈകയും 34 വയസ്സുള്ള അര്‍ജുനും തമ്മില്‍ പ്രണയിക്കുന്നത് കണ്ട് രോഷം കൊള്ളുന്ന കപട സദാചാരവാദികളും സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം ഉണ്ട്. ഇവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ പുതിയ ചിത്രം.

 
 
 
 
 
 
 
 
 
 
 
 
 

#ananyapanday #ananyapandey_fc #ananyapandey #ananyabeautiful #malaikaarora #maheepkapoor #love #cute #bhavanapanday

A post shared by ananya panday99 (@ananyapanday99) on

സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അര്‍ജുനുമായി മലൈക അടുത്തത്. പൊതുചടങ്ങുകളിലും മറ്റും ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ഗോസിപ്പുകള്‍ ശക്തമായി. എന്നാല്‍ പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. 

Content Highlights: Malaika arora 46th birthday celebration, Arjun Kapoor shares photo Instagram