ഐശ്വര്യ സുന്ദരിയാണ്, ഉള്ളില്‍ നിന്നും പുറമേ നിന്നും, അമ്മുവിനെ എനിക്ക് ഒരുപാട് ഇഷ്ടം - മാലാപാര്‍വതി


ഐശ്വര്യ ടൈറ്റില്‍ റോളില്‍ എത്തിയ ' അമ്മു'  ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. വളരെ മികച്ച അഭിപ്രായമാണ് അമ്മുവിന് ലഭിക്കുന്നത്.

മാലാ പാർവതി , ഐശ്വര്യ ലക്ഷ്മി | ഫോട്ടോ: മാതൃഭൂമി

ഓരോ മലയാളിയുടെയും അഭിമാനമായിമാറിക്കൊണ്ടിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. അപ്പുവില്‍ നിന്ന് മലയാളികള്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന പൂങ്കുഴലിയായി ഐശ്വര്യ മാറി. ഐശ്വര്യയുടെ കരിയറില്‍ തന്നെ എറ്റവും മികച്ച വര്‍ഷമാണ് 2022. ഗാര്‍ഗിയിലെ അഹല്യ മുതല്‍ കുമാരി വരെ എത്തി നില്‍ക്കുന്ന കരിയര്‍ ഗ്രാഫില്‍ എല്ലാം ഒന്നിനൊന്ന് മികച്ചത്.

ഐശ്വര്യ ടൈറ്റില്‍ റോളില്‍ എത്തിയ ' അമ്മു' ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. വളരെ മികച്ച അഭിപ്രായമാണ് അമ്മുവിന് ലഭിക്കുന്നത്. ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീയുടെ കഥപറയുന്ന ചിത്രം ചാരുകേഷ് ശേഖറാണ് സംവിധാനം ചെയ്തത്. മലയാളത്തില്‍ നിന്ന് ഐശ്വര്യയെ കൂടാതെ മാലാ പാര്‍വതി, അഞ്ജലി അമീര്‍, തമിഴില്‍ നിന്ന് ബോബി സിംഹ കൂടാതെ നവീന്‍ ചന്ദ്ര, രാജ രവീന്ദ്രന്‍, എന്നിവരാണ് അമ്മുവിലെ മറ്റുകഥാപാത്രങ്ങള്‍.



ചിത്രത്തില്‍ അമ്മുവിന്റെ അമ്മയായിട്ടാണ് മാലാ പാര്‍വതി എത്തുന്നത്. ഐശ്വര്യയെക്കുറിച്ചും അമ്മുവിനെക്കുറിച്ചും മാലാ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. '' ഐശ്വര്യ സുന്ദരിയാണ് ഉള്ളില്‍ നിന്നും പുറമേ നിന്നും. വളരെ നാച്ചുറല്‍ ആയിട്ടാണ് അവള്‍ അമ്മുവായി മാറുന്നത്, അമ്മുവിലേക്കുള്ള ആ മാറ്റം കാണാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു, അവളുടെ അമ്മയാകാനും. അമ്മുവായി ഐശു ജീവിക്കുകയായിരുന്നു. സമാന അനുഭവത്തിലൂടെ കടന്ന് പോയ സ്ത്രീകള്‍ അമ്മുവിനെ തിരിച്ചറിയുന്നതില്‍ അത്ഭുതമില്ല. അമ്മു പലരുടെയും മുറിവിന്റെ മരുന്നാണ്. അമ്മു എങ്ങനെ ആവണം എന്നതില്‍ ചാരുകേഷിന് കൃത്യമായ ധാരണയുണ്ടായിരുന്നു.വളരെ കൃത്യവും വ്യക്തവുമായ കാഴ്ച്ചപ്പാട്. പുരുഷാധിപത്യം ഉള്ള ഈ നാട്ടില്‍ അമ്മുവിന്റേത് പോലെയുള്ള കഥ സിനിമയാക്കുന്നത് എളുപ്പമല്ല. പക്ഷേ ചാരുകേഷിന്റെ ഉള്ളിലെ കലാകാരന്‍ വളരെ നാച്ചുറലായി അതിനുള്ള വഴി കണ്ടെത്തി. എല്ലാ ക്രെഡിറ്റുകളും ചാരുകേഷിന്'.

അമ്മുവില്‍ തന്റെയൊപ്പമുണ്ടായിരുന്ന സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദിയും കുറിപ്പിന്റെ അവസാനം മാലാ പാര്‍വതി പറഞ്ഞു.

Content Highlights: mala parvathy about aiswarya lekshmi and ammu movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented