സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളിൽ തന്റേതായ കയ്യൊപ്പ് പകർത്തി‌യ സിനിമട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ പുത്തൻ ഫോട്ടോഷൂട്ട് വെെറലാകുന്നു. 

കണ്ടുശീലിച്ച മോഡലുകൾക്ക് പകരമായി വഴിയോരക്കച്ചവടക്കാരിൽ നിന്ന് തിരഞ്ഞെടുത്ത പെൺകുട്ടിയെ ഗംഭീര മേക്കോവർ നടത്തിക്കൊണ്ടായിരുന്നു ഷൂട്ട്. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തിൽ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവൻ തമ്പി പറയുന്നു. 

ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനിൽ ചിത്രീകരിച്ച ഈ ഫോട്ടോഷൂട്ടിൽ മോഡലിനു ഗംഭീര മേക്കോവർ നൽകിയത് മേക്കപ്മാൻ പ്രബിനും കോസ്റ്റ്യൂം അയന ഡിസൈൻസിലെ ഷെറിനുമാണ്. അപ് ലോഡ് ചെയ്ത് കുറഞ്ഞസമയം കൊണ്ടുതന്നെ ഫോട്ടോഷൂട്ട് വൈറലായി. ഫോട്ടോഷൂട്ടിന്റെ  വിജയത്തേക്കാൾ തനിക്ക് സന്തോഷം നൽകിയത് ആ ദിവസം മോഡലായ ആ യുവതിയുടെ സന്തോഷം കാണുന്നതിൽ ആയിരുന്നു എന്നും മഹാദേവൻ തമ്പി പങ്കുവെച്ചു.

Content Highlights: Makeover shoots for guest worker in Kerala by Mahadevan Thampi, Photography